അരങ്ങ്
വൈരുദ്ധ്യങളുടെ
അരങ്ങില്‍
യവനിക നീക്കി
പുതിയ മുഖാവരണത്തില്‍
അഭിനയിക്കുന്നവര്‍
ഇരുണ്ട വനങ്ങളിലെ
വാനപ്രസ്ഥ നിശബ്ദത
കൈയേറുന്നവര്‍
അരങ്ങുകള്‍
അവരുടെ സ്വന്തം
അഭിനയവും
മുഖം മുഖപടത്തില്‍,
മേഘങ്ങളില്‍,
തിരകളില്‍,
സമയ സൂചിയില്‍ മൂടി
വൈരുദ്ധ്യങളുടെ
അരങ്ങില്‍ അവര്‍......
മുഖം എവിടെയൊ
നഷ്ടമായവര്‍....
No comments:
Post a Comment