മഹാകാവ്യം
ഭൂമിയുടെ
ഒരരികില്‍ നിന്ന്
ഒരു നദി
ഒഴുകിയൊഴുകി
സമുദ്രത്തെ
ഒരു മണ്കുടത്തില്‍
നിറയ്ക്കാന്‍
തീരമണലില്‍
തപസ്സ് ചെയ്തു
തപസ്സിനൊടുവില്‍
തിരകളുടെ
ആന്ദോളനങളില്‍
മതിമറന്ന്
നദി ഒരു
മഹാകാവ്യമെഴുതി...
സമുദ്രം ഒരു ചെറിയ
ജലരേഖ.....
മഹാകാവ്യവൈഭവത്തില്‍
അത്ഭുതപെട്ട്
ഉദയം സൂക്ഷിയ്ക്കുന്ന
കിഴക്കേ ചക്രവാളം
ഒരു പ്രഭാതരാഗം
തേടി പോയി
No comments:
Post a Comment