അസ്തമയത്തിന്റെ
കടലാണ് മുന്നില്‍
അറബിക്കടല്‍
ഒരു തീരം മുതല്‍
ചക്രവാളത്തിന്റെ
അവസാന ബിന്ദു വരെ
അസ്തമയം എഴുതി
സൂക്ഷിയ്ക്കുന്ന
പടിഞ്ഞാറന്‍ കടല്‍
ഉദയം നിനക്ക്
നഷ്ടമായതോ?
പ്രകാശ രേഖകള്‍
മദ്ധ്യാഹ്ന വെയിലില്‍
കത്തിയാളു മ്പോള്‍
സ്വപ്നപൂക്കള്‍ കരിയുന്ന മണലില്‍
അഗ്നി ചോന്ന വെയിലില്‍
പ്രഭാത സൌമ്യത നിനക്ക് അന്യം
ഒടുവില്‍ വന്യതയില്‍
അസ്തമയം....
ഇരുള്‍ വീണ ലോകം
തേടി യാത്ര
ആകാശ ത്തിന്റെ
ഒരു താളിലെഴുതുന്ന
ഉണരാനാവാതെ
എന്നും മറയുന്ന
സൂര്യന്റെ കടല്‍
അസ്തമയക്കടല്‍
കനലില്‍ സന്ധ്യയുടെ
സോപാനങ്ങളില്‍
തളര്‍ന്നു വീഴുന്ന
സൂര്യന്റെ കടല്‍
അസ്തമയക്കടല്‍
അറബിക്കടല്‍...
No comments:
Post a Comment