അശ്വമേധയഗശാലയില്‍
അരുണിയില്‍
അഗ്നിയുണരുമ്പോള്‍
യാഗാശ്വമെവിടെയൊ
പോയ് മറഞ്ഞു
ദിഗ്വിജയമാഘോഷിക്കാനാവാതെ
നിരാശയില്‍
അഗ്രപൂജയുടെ
സമാപ്തി
തീര്‍ഥയാത്രയില്‍
പുണ്യം നേടി
നിലാവില്‍
നക്ഷത്രമായ്
ഒരു ജീവപരിണാമം
അശ്വമേധങ്ങളിള്‍
ആത്മാവിനെ
തുലാസ്സിലേറ്റി
അശ്വരഥങ്ങളില്‍
ഇരുള്‍ തേടി
പോകും രാത്രി
ഒന്നും കാണാനാവാതെ
വെളിച്ചം തേടി
കിഴക്കേ ചക്രവാളത്തിലേക്ക്
മെല്ലെ നടന്നു
No comments:
Post a Comment