സിദ്ധിവിനായക മന്ത്രം
കറുകനാമ്പുകള്‍
സിദ്ധിവിനായക മന്ത്രം
ജപിച്ചുണരുന്ന മനസ്സില്‍
വാക്കുകള്‍ അക്ഷരങ്ങളുടെ
ആത്മാവു തേടി
തീര്‍ഥയാത്രയില്‍
പുണ്യതീര്‍ഥങ്ങളില്‍ നീരാടി
ഭൂമിയുടെ വിശാലമായ
പുസ്തകത്താളുകളില്‍
വീണ്ടും എഴുതും
ജനനമരണങ്ങളുടെ
സമയരേഖകളില്‍
അവകാശമെഴുതി
ആത്മാവ് തീറെഴുതാനാവാത്ത
ഹോമമണ്ടപത്തില്‍
അഗ്നിയായ്, കര്‍പ്പൂരസുഗന്ത്തില്‍
വാക്കുകള്‍ പുനര്‍ജനിക്കും
ഹൃദ്യം............
ReplyDelete