പുതു വര്‍ഷം
കാലചക്രതതിന്റെ ഭ്രമണ താളങ്ങളില്‍
ഭൌമ പ്രദക്ഷിണ ചലന വേഗങ്ങളില്‍
പുതിയ പ്രതീക്ഷയില്‍ പ്രത്യാശയില്‍
ഉണരുന്നു വീണ്ടുമാ പുതു വല്‍സരം
യന്ത്രങ്ങള്‍ ആവഹിചീടും മനുഷ്യന്റെ
മന്ത്രങ്ങള്‍ അത്യാഗ്രഹങ്ങളായ് തീരവെ
ഒരു പിടി മണ്ണിനായ അന്യോന്യമെയ്യുന്ന
പുകയാളി നില്‍കും പുരോഗമനങ്ങളില്‍
ചലനം നിലയ്കാതെ നില്‍കും ധരിത്രി തന്‍
സഹനത്തിലുണരുന്നു പുതു വല്‍സരം
അതിരുകളില്ലാത്ത വ്യമോഹ ശക്തി തന്‍
ചിറകില്‍ പറക്കുന്ന യുദ്ധ സൈന്യങ്ങളില്‍
വ്യഥയോടെ നില്‍ക്കുന്ന മാനവത്വത്തിന്റെ
ഹ്രുദയത്തിലുറുന്ന വിങ്ങലില്‍ തേങ്ങലില്‍
സ്വാന്ത്വനം പോലെ വര്‍ഷിക്കുന്നു പിന്നെയും
സാന്ദ്രമാം സുപ്രഭാതത്തിന്റെ സുസ്മിതം
സാന്ദ്രമാം പുതുവല്‍സരത്തിന്റെ സുസ്മിതം
No comments:
Post a Comment