വേണുഗാനം
അരികിലായ് കേള്‍ക്കുന്നു
പൊന്‍_മുളം തണ്ടില്‍_
നിന്നധിമധുരമാമൊരു
വേണുഗാനം.......
അരികില്‍ ചിലമ്പൊലികേള്‍ക്കുന്നു
മൃദു പദധ്വനിയും,
താളവാദ്യങ്ങളും
ഇരുളിലെന്‍ സ്വപ്നതലങ്ങളില്‍]
വന്നു നീയരികില്‍ ഇരിക്കുന്നു കൃഷ്ണാ
അരികില്‍ ഇര്രുന്നു നീയശ്രുവീഴുന്നോരെന്‍ഹൃദയം
കവരെന്നെടുക്കുന്നു
അരികിലുലയും നിന്റെ പീതാംബാരത്തിന്റെ
ശ്രുതി പോലുമെത്രയോ മധുരം
ഒഴുകുന്ന കാറ്റില്‍ നിന്നെന്‍ ജീവനില്‍_
വന്നു നിറയുന്നു ചന്ദന സുഗന്ധം
നീ ശ്യാമസുന്ദരന്‍
സ്നേഹാമൃതത്തിന്റെ
തേനോഴുകുന്ന സമുദ്രം
No comments:
Post a Comment