ഗ്രാമം
ഗ്രാമം ദ്വീപായിരുന്നു
ഒരിക്കല്‍....
കൊടുരാര്‍ ഒഴുകി
ഒരു പ്രദക്ഷിണ വഴി പോലെ.
തേവര്‍കുന്നിനരികില്‍
കൊടുരാര്‍ ഒരു
ജീവരേഖ പോല്‍
ഒഴുകുന്നു, അന്നും ഇന്നും
തേവര്‍കുന്നില്‍
സ്വയംഭൂവായ
ശിവന്‍ വസിക്കുന്നു
കുന്നിന്‍ മുകളില്‍ നീന്നു
ഉദയാസ്തമയങ്ങള്‍ കാണാം
ഗ്രാമം ദ്വീപായിരുന്നു
ഒരിക്കല്‍...
തായ്‌വഴികള്‍ വറ്റിയ
കൊടൂരാര്‍ ഒരു വഴിയില്‍
ഒഴുകാന്‍ വഴി തേടി
നടന്നു
അവിടെ മണ്‍ഭിത്തി...
ജനം തിരക്കിലായിരുന്നു
ഒഴുക്കു നിര്‍ത്തി
ഒരു വഴിയില്‍ നിശ്ചലമായ
കൊടുരാറില്‍
ആമ്പല്‍ പൂക്കള്‍
ഒഴുകി നടന്നു....
No comments:
Post a Comment