Wednesday, June 24, 2009

ദീപസ്തംഭം

പൂര്‍വദീപങ്ങള്‍ മണ്‍ചിരാതില്‍
തിരി വച്ചുണര്‍ന്നു
ചക്രവാളം, ആകാശത്തിനരികില്‍
ചുറ്റുവിളക്കുമായ്

അനന്തതയുടെ അവസാനവാക്കായി....
അശോകപൂവുകള്‍
വീണുറങ്ങിയ തണലില്‍
നിഴലുകള്‍ ഒഴുകി മാഞ്ഞു
കായല്‍ക്കരയിലെ കൈതപൂക്കളില്‍
നിന്നു നെല്‍പാടവും കടന്നു
ഒരു കാറ്റ് മാമ്പൂക്കള്‍ തേടി
പടിപ്പുര വാതില്‍ തുറന്ന്
തുളസ്സിത്തറയുടെ
അരികില്‍ വന്നു നിന്നു
അവിടെ മണ്‍ചിരാതില്‍
ഒരു ചെറിയ വിളക്കു
തെളിഞ്ഞിരുന്നു..
ഒരു കൈത്തിരി......

ദീപസ്തംഭങ്ങള്‍ പശ്ചിമാംബര
ചക്രവാളം തേടി പോയി
ഒരു പദയാത്ര പോല്‍
ചുമന്ന നിറം പൂശിയ
പതാകയുമായ്....



No comments:

Post a Comment