അവിഘ്നമസ്തു:
ഹിമ ശിരസ്സില്‍ നിന്ന് ഞാനുണരും
ഭ്ഗീരഥ വചനമായ് ഞാന്‍ വീണ്ടുമുണരും
മ്രുതു പാശത്തിന്‍ നിശബ്ധമാം തന്തുവില്‍
മ്രുതുഞ്ജയം കേട്ട് ഞാനുണരും
പ്രക്രുതിയൊരു ജീവാത്മ ബിന്ദുവാകും
പ്രണവം പാഞജന്യതതിലുണരും
ഇതു പുനര്‍ജനി അഗ്നിയാളും ചിതയില്‍
നിന്നമ്രുതം നുകര്‍ന്നെഴുനേറ്റ ജന്മം
കോടി മന്ത്രാക്ഷര മരുന്നില്‍ ധന്വന്തരി
വീണ്‍ടും ജ്വലിപ്പിച ജീവ ജന്മം
സങ്കീര്‍തനം പോലുയിര്‍കൊണ്ടുവന്ന
സഹസ്ര ജന്മാന്തര ജീവ പുണ്യം
ആ പുണര്‍ജനിയില്‍ സ്പുടം ചെയ്തു
ഹ്രുദയം താമരപൂ പോല്‍ വിടര്‍ന്നു വരും
മനസ്സില്‍ ഗായത്രി മന്ത്രമുണരും
വിദ്യ തന്നാരംഭമുണരും
നവരാത്രി മണ്ടപതതില്‍ ഞാനരിക്കും
എങ്ങോ മുറിഞ്ഞു വേരറ്റൊരെന്‍
ജീവാക്ഷരങ്ങ്ളെ ചേര്‍തതു വച്ചെഴുതും
കടല്‍ സാക്ഷി നില്‍കും
കടല്‍ത്തീര മണലെന്റെ കൈവിരല്‍
തുമ്പിലെ കനലു തേടും
കല്പാന്ത കാല ക്രുപാ കടാക്ഷങളെന്‍
സ്വപ്നാക്ഷരങലളെയനുഗ്രഹിക്കും
വാഗ്ദേവി വെണ്‍ താമരപൂവിതള്‍
തുറന്നാദ്യക്ഷരങളെനിക്കു നല്‍കും
പുലരി നീട്ടും ദീപ ശിഖയാം പ്രകാശത്തില്‍
ഇവിടെ ഈ മണ്ണില്‍ ഞാന്‍ വീണ്‍ടുമെഴുതും
ഹരി ശ്രീ ഗണപതയെ നമഹ:
അവിഘ്നമസ്തു:
No comments:
Post a Comment