അമ്രുതവാഹിനി
മഴ തുള്ളി തുള്ളി
പെയ്തു
മിന്നിത്തെളിയും
വജ്രായുധവുമായ്
ഇന്ദ്രസദസ്സുണര്‍ന്നു
മഴമേഘങ്ങള്‍
ധിമിധിമി പാടി
പെയ്തു
ഇരുണ്ട ഭൂഗോളത്തില്‍
ഇന്ദ്രപ്രീതിക്കായ്
പലരും മന്ത്രം പാടി
അര്‍ജുന, ഫല്‍ഗുന
ജിഷ്ണു, കിരീടി,
ശ്വേതവാഹന
ബീഭല്‍സു, പാര്‍ഥ
വിജയ, സവ്യസാചി
ധനംജയ......
പെയ്യും മഴയുടെ
ഹ്രുദ്താളങ്ങളില്‍
ഇന്ദ്രധനുസ്സ മടങ്ങി
മഴയൊഴുകി
മലനിരകളിലൂടെ
മഴയൊഴുകി
അമ്രുതവാഹിനിയായ്
No comments:
Post a Comment