Thursday, June 18, 2009

ചെറിയ, വലിയ ലോകം

ദ്വാപരയുഗം
നിന്റെ ഓടകുഴല്‍
കേട്ടുണര്‍ന്നു
പതിനാലു ലോകങ്ങങ്ങളും
ഒരു മണ്‍തരി പോല്‍
ഒരു ചെറു ഗോളമായ്
വെണ്ണയോടൊപ്പം
നീയെന്തിനു
വായിലൊതുക്കി
ഭൂമിയും, സമുദ്രങ്ങളും
ഗിരിനിരകളും
അഷ്ടവസുക്കളും
അഷ്ട ദിക്പാലകരും

വ്യോമ ഭിത്തിയും
താര വ്യുഹവും
സൌരയൂഥവും
അതല സുതല വിതല
തലാതലങ്ങളും
പാല്‍കടല്‍ തിരകളും
അനന്തശയനവും
മന്വന്തരങ്ങളും
സപ്തര്‍ഷികളും
വെണ്ണയോടൊപ്പം
നീയെന്തിനു
മണ്‍തരി പോല്‍
വായിലൊളിപ്പിചു...

No comments:

Post a Comment