നിലാവിന്റെ പൂക്കള്‍
ഇരുള്‍ മൂടിയ ഒരു അമാവാസിയില്‍
നിലാവെളിച്ചം തേടി ഒരു
നക്ഷത്ര ദീപം നിന്നു
വിധു മണ്ടലം അന്നു മൌനവ്രതമാചരിച്ചു
കലകള്‍ മാഞ്ഞ ഒരു ചന്ദ്രന്‍
മറഞ്ഞ കലകള്‍ തേടി
പൌര്‍ണമിക്കായ് കാത്തിരുന്നു
ഒരോ പദവും ഒരു ചെറിയ
ദീപജ്വാല പൊലെ
പൌര്‍ണമിയിലെത്തി നിന്നു
അന്നു നിലാവിന്‍ടെ പൂക്കള്‍ വിടര്‍ന്നു
നക്ഷ്ത്ര പൂക്കളും....
No comments:
Post a Comment