എതിര്‍ മൊഴികള്‍
വിശ്വവിജ്ഞാന പുസ്തകം
തീയിലിട്ടു കരിയിച്ചു
പിന്നീടു പാടി
ജനം........
അസതോമ സത് ഗമയ
മുന്നില്‍ തെളിയും
ദീപശിഖയ്ക്കു മുന്നില്‍
മിഴി പൂട്ടി ഇരുളില്‍ പാടി
ജനം.....
തമസോമ ജ്യോതിര്‍ഗമയ
പതിയിരുന്നു പടവെട്ടി
ചിതയൊരുക്കി
അതിനു മുന്നില്‍ പാടി
ജനം
മ്രുത്യോമ അമ്രുതം ഗമയ
പിന്നെയൊരു മംഗളം...ശുഭം
ലോകാ സമസ്താ സുഖിനോ
ഭവന്തു......
ശാന്തി ശാന്തി
No comments:
Post a Comment