പവിത്രം
ദര്‍ഭനാളങ്ങളില്‍ പവിത്രം
വേദമന്ത്രവുമായ്
വന്നു നില്‍ക്കും ഉഷസ്സില്‍,
പൊന്‍താലത്തില്‍
ചന്ദനനീര്‍ തൂവി
എന്റെ ഗ്രാമുമുണരും
അവിടെയൊരു കല്‍പെട്ടിയില്‍
ചെമ്പകപൂക്കളിലെ സുഗന്ധ്മൊഴുകും
സഹസ്രനാമമുണരും കടല്‍ത്തീരങ്ങളില്‍
സംഗീതമൊഴുകും
മേഘജാലങ്ങള്‍ പടിയാടുന്ന
ദേവവിണ്മണ്ടപത്തില്‍
കല്‍പതാരുക്കള്‍ ജീവമന്ത്രങ്ങള്‍
ഹ്രുദയ തന്ത്രികള്‍കേകും
പുലരി മഞ്ഞിന്‍ടെ
സ്വപ്നബിന്ദുവില്‍
പ്രക്രുതി മെല്ലെയുണരും...
ദര്‍ഭനാളങ്ങളില്‍ പവിത്രം
പുനര്‍ജനി തന്‍
വേദമന്ത്രവുമായ് വരും..
No comments:
Post a Comment