പുണ്യാഹം
എരിയുന്ന കനലുമായ് തിരിയുന്ന ഭൂമിയുടെ
ഹ്രുദയം കാണാതെ ഹ്രിത്തില്‍ നിന്നൊഴുകുന്ന
നിണവും കാണാതെ, നിഴലായി നിഴല്‍ ന്രുത്തമാടുന്ന
അപരിചിത സൈന്യമേ, നിങ്ങളുടെയുള്ളിലെ
ശരിയേതതറിയില്ലെയെങ്കിലും, ഭൂമിയുടെ
ശിരസ്സിലിനിയും ശൂലമുനയേറ്റാതെ പിരിയുക,
വഴിയില്‍ വെളിച്ചമേകീടുന്ന സൂര്യപ്രകാശം
മറയ്കാതെ പോകുക,
മരവിച്ച മനസ്സുമായ്പുഴയൊഴുകുന്നതും
പുഴക്കരയിലെയാല്‍മരചില്ലയില്‍
കുയില്‍ പാടുന്നതും, വെയിലാളുന്നതും
പിന്നെ വെയില്‍ വീണ വഴിയില്‍പൂക്കളുണരുന്നതും,
ഭൂമി ശരശയ്യയില്‍ തല ചായ്ച്ചു ശയിപ്പതും
കടല്‍ കലിതുള്ളിയുലയുന്നതുംകണ്ടു മതിവരാഞ്ഞോ
ഇനിയും മടങ്ങാതെയാര്‍ത്തു തുള്ളും നിങ്ങള്‍
ഇരുളിന്റെയാത്മാക്കളിനിയും സഹിക്കുവാന്‍ വയ്യ
ഈ നിഴലുകളാടുന്ന യുദ്ധം, കൊടും ചുഴലി പോലെ,
പകയോടു തുള്ളും കറുത്ത മേഘങ്ങളെ
പെയ്തു പെയ്തൊരു മഴയായങ്ങൊടുങ്ങുക..
അനന്തതയില്‍ മങ്ങിനിറമറ്റൊടുങ്ങുക...
പുണ്യവുമായി ഒഴുകുന്ന ഗംഗയുടെ
പുണ്യാഹ തീര്‍ഥ്ത്തില്‍ ശുദ്ധരായീടുക
ഹിമവല്‍ സാനുവിലാത്മശാന്തിക്കായ്
തപമനുഷ്ടിക്കുക
മനസ്സില്‍ നിറയും കറുപ്പിനെ
സമുദ്രത്തിലലിയിച്ചു മായ്ക്കുക
:)
ReplyDelete