അശാന്തം
കാര്‍മൂടിയ വാനത്തിനും
കലിതുള്ളിയ സമുദ്രത്തിനുമിടയില്‍
ഭൂമി ചലനം തുടര്‍ന്നു
തിരകള്‍ തീരമണല്‍
രാപ്പകലില്ലാതെ
കവര്‍ന്നു
ഇടക്കിടെ സമുദ്രത്തില്‍ നിന്നു
മുത്തുചിപ്പികള്‍
ഉണര്‍ന്നു വന്നു
അകലെ അകലെ ചക്രവാളത്തിനപ്പുറം
നോക്കെത്താ ദൂരത്ത്
ഒരു താരകം
കാര്‍മൂടിയ വാനത്തിനിടയിലൂടെ
മെല്ലെ മിന്നി....
പിന്നെ മിഴി പൂട്ടി
മഴയെ കാത്തിരുന്നു......
No comments:
Post a Comment