Sunday, June 28, 2009

അളവു കോല്‍

ഭൂമിയെ ഒരു ത്രാസ്സിലിട്ട്
അടുത്ത ത്രാസ്സില്‍
നീയെന്ത് വയ്ക്കും?
നിന്റെ സൂര്യനെയൊ,

അഗ്നിയെയോ

സമുദ്രത്തെ ഒരു
മണ്‍കുടത്തില്‍
നിറയ്കാനാവുമോ?
മുഖാവരണങ്ങള്‍
അണിഞ്ഞു വരും
തിരകള്‍
സമുദ്രതീര മണലില്‍
ഒഴുകി മായും


ഋതുകന്യകള്‍‍‍‍‍
ഭൂമിയുടെ താളത്തിലുണരും
ശിശിരവും, വര്‍ഷവും,
വേനലും, വസന്തവും
ഭൂമിയുടെ സ്വന്തം


നിശ്ചലം നില്‍ക്കുന്ന സൂര്യ
നിന്റെ ശിരസ്സില്‍‍
കത്തിയാളുന്ന
അഗ്നി മാത്രംNo comments:

Post a Comment