ലക്ഷമണ രേഖ....
നിര്‍ജീവമായ് നിര്‍വചിക്കുവനാവാത്ത
നിശ്ചല മൌന ശിഖരങ്ങളില്‍
സ്പന്ദനം പോലൊരു വാക്കു
മന്ത്രിക്കുവാനാവാതെ നിന്നു
കരഞ്ഞ രേഖ....
ലക്ഷമണ രേഖ.....
മിഴിയിലൂറും അശ്രുവൊഴുകും
വഴിയില്‍, വ്യസനമൊതുക്കുവാനാവാതെ
വൈയ്ദേഹി പോകരുത്,
പോകരുതേയെന്നു
ചൊല്ലുവാനാവാതെ നിന്ന രേഖ..
ലക്ഷമണ രേഖ...
ഉള്ളിലാളും അഗ്നിശലകങ്ങളില്‍
ജീവരശ്മിയില്‍ നിന്നും
മെല്ലെ പദം വച്ച് നീങ്ങുന്ന
സീതയുടെ മുന്നില്‍ വിതുമ്പി...
ഒന്നുമേ ചെയ്യുവാനാവാതെ
നിശ്ചലമൌനത്തിലാന്‍ടു മരിച്ച രേഖ
ലക്ഷമണ രേഖ......
നിര്‍ജീവമായ് നിര്‍വചിക്കുവാനാത്ത
നിശ്ചല മൌനശൈലാഞ്ചലത്തില്‍
ഒരു വാക്കു തേടിയാ
പര്‍ണാശ്രമത്തിലെ വെയിലില്‍
തളര്‍ന്നു മരിച്ച രേഖ...
ലക്ഷമണ രേഖ....
No comments:
Post a Comment