Friday, July 20, 2012

 മഴ

ആരാധനാലയങ്ങളിൽ
തീർത്തെഴുതിയ
പുരാണത്തിനൊരു
താളിലുണരുന്നു
മഴ..

താഴികക്കുടങ്ങളിൽ
പ്രഭാതമുണരും
കവിതയിൽ
ഓർമ്മയുടെയനുസ്വരങ്ങൾ
മായ്ച്ചുതൂത്തൊഴുകുന്നു
മഴ...

ചിലങ്കകളിൽ
നിന്നടർന്നുവീഴും
മുത്തുകൾ പോൽ
ചില്ലുതരികളൊഴുക്കി
മഹാസാഗരങ്ങളിൽ
പെയ്തൊഴിയുന്നു
മഴ...

സ്വപ്നങ്ങളിൽ
നിന്നുണരുമൊരു
കാവ്യസർഗം പോൽ
നിലവറകളിൽ
നിന്നുണർന്നുവരും
അറിവിൻ 

താളിയോലകൾ പോൽ
അറയരികിൽ
മിന്നും സന്ധ്യാവിളക്കിൻ
പ്രകാശത്തിൻ
പ്രതിഫലനവുമായ്
മഴ..
.

1 comment:

  1. മഴ കവിതകൾക്ക് ഒരു നനുത്ത മഴ സ് പർശം. ആശംസകൾ.....

    ReplyDelete