നക്ഷത്രങ്ങളുടെ കവിത
മന്ത്രം തേടിയ മനസ്സിൽ
ശീവേലിവിളക്കുമായ്
നീങ്ങി ചന്ദനസുഗന്ധം
എഴുതിതീരാതെയറയിലടച്ച
എഴുത്തോലകളിൽ
നിന്നുയർത്തെഴുനേറ്റു
പുരാണങ്ങളുടെ, നൂറ്റാണ്ടുകളുടെ
വിസ്മയലോകം
ആൽമരങ്ങൾക്കരികിൽ
ഗ്രാമം പണിഞ്ഞ
കലാശാലയിൽ
സ്വരങ്ങൾ ശ്രുതിചേർക്കുമ്പോൾ
സന്ധ്യകൾ പ്രദോഷം കണ്ടുണരും
രുദ്രാക്ഷമുത്തുകൾക്കുള്ളിൽ
നക്ഷത്രങ്ങൾ കവിതയെഴുതി..
അക്ഷരങ്ങൾക്കായൊരു
ചില്ലുകൂടുപണിതു
ചില്ലുകൂടുപണിതു
മഹനീയമെന്നുപറയാനാവാത്ത
സ്വാർഥം...
സ്വാർഥം...
അതിനരികിൽ
പവിഴമല്ലിപ്പൂവിതളിൽ
കവിതയെഴുതി
നക്ഷത്രങ്ങൾ മിന്നും
ആകാശവാതിലിലെ ദൈവം..കവിതയെഴുതി
നക്ഷത്രങ്ങൾ മിന്നും
മന്ത്രം തേടിയ മനസ്സിൽ
ശീവേലിവിളക്കുമായ്
നീങ്ങി ചന്ദനസുഗന്ധം
എഴുതിതീരാതെയറയിലടച്ച
എഴുത്തോലകളിൽ
നിന്നുയർത്തെഴുനേറ്റു
പുരാണങ്ങളുടെ, നൂറ്റാണ്ടുകളുടെ
വിസ്മയലോകം
ആൽമരങ്ങൾക്കരികിൽ
ഗ്രാമം പണിഞ്ഞ
കലാശാലയിൽ
സ്വരങ്ങൾ ശ്രുതിചേർക്കുമ്പോൾ
സന്ധ്യകൾ പ്രദോഷം കണ്ടുണരും
രുദ്രാക്ഷമുത്തുകൾക്കുള്ളിൽ
നക്ഷത്രങ്ങൾ കവിതയെഴുതി..
No comments:
Post a Comment