Monday, December 31, 2012

 നക്ഷത്രങ്ങളുടെ കവിത....

മൊഴിയിലെയസ്വസ്ഥദിനങ്ങൾ
മായും മിഴിക്കരികിലെ
നക്ഷത്രകാവ്യമേ
വഴിയിലൊരു കുളിരുമായ്
വന്ന മഴതുള്ളികൾ പണ്ടു
കവിത തന്നു വിരൽതുമ്പിലായ്
പിന്നെയെൻ വഴിയിൽ നിഴൽ
തൂവിയോടീ ഗ്രഹങ്ങളാനിഴലിൽ
മറഞ്ഞുപോയെത്രയോ സത്യങ്ങൾ..


പകലുകൾക്കുള്ളിൽ പ്രകാശം
തുടുക്കുന്ന വഴിയിൽ ഞാൻ
സായന്തനത്തിൻ വിളക്കിലായെഴുതീ,
മനസ്സിന്റെ കാവ്യസ്പന്ദങ്ങളിൽ
തിരിയിട്ടുണർന്നു നക്ഷത്രങ്ങളായിരം
ഒടുവിൽ ദിനങ്ങൾതന്നാത്മരോഷം പോലെ
കടലുയർന്നു കല്പതല്പങ്ങളിൽ
പിന്നെയരികിലെ വിശ്വപ്രപഞ്ചവും
ഭൂമിയും അമൃതുതൂവിയെന്റെ
ഹൃദയസ്വരങ്ങളിൽ...


കവിതപോലെത്ര മനോഹരം
ഭൂവിന്റെ ഹരിത താലങ്ങളും
ചന്ദനമരങ്ങളും...
കവിതപോലെത്ര മനോഹരം
നക്ഷത്രമിഴിയിൽ തുടുക്കും
ശരത്ക്കാലവർണ്ണങ്ങൾ
മതിലുകൾക്കുള്ളിൽ മറഞ്ഞുതീരും
മണൽത്തരിപോലെനീങ്ങും
ദിനങ്ങൾ, ഞാനിവിടെയീ
നിഴലുകൾ മാഞ്ഞ ദിനത്തിന്റെ
ചില്ലയിലെഴുതി സൂക്ഷിക്കട്ടെ
നക്ഷത്രകാവ്യങ്ങൾ...

Sunday, December 30, 2012

നക്ഷത്രങ്ങളുടെ കവിത

ശീതകാലപ്പുരയിലുറങ്ങും
ഡിസംബറിൻ മുദ്ര
തണുത്ത മരണം

ചുറ്റും
പദ്മവ്യൂഹം തീർത്ത
തിന്മ
ഉണങ്ങാത്ത ഒരുൾമുറിവ്

കടലിരമ്പിയ മൊഴി
ആത്മസംഘർഷം

എഴുതിയെഴുതിപെയ്ത
മഴക്കാലം
സ്വാന്തനം

മുറിവുകളിൽ തീപൂട്ടും
രസതന്ത്രം
മഷിതുള്ളികൾ

അക്ഷരങ്ങളുടെ
നിവേദ്യം
കാവ്യസ്പന്ദം

ഓർമ്മ
മുൾവേലിയിലുടക്കിക്കീറിയ
കസവ്

ഉടഞ്ഞുതീരാത്ത
സങ്കല്പം
മാർഗഴിയെഴുതും
ഒരുവരിക്കവിത...
നക്ഷത്രങ്ങളുടെ കവിത
സത്യം




നക്ഷത്രങ്ങളുടെ കവിത. 
ശിരോപടമടർന്നു മുന്നിൽ
വീണ മുഖം
ഒരവിശ്വാസം

ആരൊക്കൊയോ
ചേർന്നുലച്ച മനസ്സമാധാനം
ഒരവധിക്കാലമുറിവ്

നിഴൽ യുദ്ധം ചെയ്ത
മനുഷ്യർ
ഗ്രഹദൈന്യം

കണ്ടുവിരസമായ
ഘോഷയാത്ര
അല്പത്തം

മനസ്സിൽ വിരിയും
കവിത
ശാന്തിമന്ത്രങ്ങൾ

അലകടൽ
മനസ്സ്
ഭൂമിയുടെ സങ്കീർത്തനം
ഹൃദ്സ്പന്ദങ്ങൾ

ദൃശ്യമായ സ്വാർഥം
മുന്നിലൊഴുകിയ പുഴ

ലോകം മുറിഞ്ഞ
വിടവിനുറവിടം
കാലം

നിഴലുകളിൽ,
ശിരോപടങ്ങളിൽ
തട്ടിമറിഞ്ഞുവീണ
മനസ്സ്
ശരത്ക്കാലദു:ഖം..

വിരൽതുമ്പിലെ
പ്രകാശം
നക്ഷത്രങ്ങളുടെ കവിത...

Wednesday, December 26, 2012

 മൊഴി

ഒടുവിലിവിടെയമാവാസിയിൽ
കാണുമിരുളിൽ നിന്നെത്ര നടന്നുഞാൻ
പകൽച്ചുരുളുകൾക്കുള്ളിൽ
മറന്നുതീർന്നൊരുശിരോപടവും
പഴേ നൊമ്പരങ്ങളും
നേർത്തുനേർത്തൊടുവിലിന്നീ
കടൽതോണിയിൽ ഞാനെന്റെ
മൊഴിനിറയ്ക്കുന്നു
ഞാനലിയുന്നുമില്ലപൊയ്മുഖമതിൻ
നാട്യത്തിലിനിയെത്ര നാളുകൾ
ഞാൻ കണ്ടതൊക്കെയും
ഒരു സ്വരമതിൽ വീണുമാഞ്ഞുതീരും
നാളിലെഴുതുവാൻ വീണ്ടും
പുനർജനിക്കും വിരൽതുടിയിലീ
ലോകവും, കണ്ടുതീരാത്തൊരീ
കലിയുഗം പോലും കറുപ്പാർന്നതില്ലിന്നീ

വഴിയിലെ പുഴയുടെയുള്ളിലായ്
കണ്ടൊരു തിമിരം,

എഴുതി ഞാനിന്നുവീണ്ടും
പഴേ നോവിന്റെയരികിലായ്
കണ്ടൊരാഘോഷത്തിനരികിലായ്
വരിതെറ്റിവീഴും ദിനങ്ങളിൽ
നിന്നു ഞാനുണരുന്നു വീണ്ടും
പ്രഭാതങ്ങളിൽ...
പവിഴമല്ലിപ്പൂവുകൾ

മഴയിലൂടെയോ
ഒഴുകിയതീയാർദ്രമൊഴിയും
പവിഴമല്ലിപൂവുകളും
മിഴിയിലെ ഭൂമിതന്നൊരുമുനമ്പിൽ
ശാന്തമൊഴുകുന്നുവോ സാഗരം
എഴുതും വിരൽതുമ്പിലിന്നും
ശരത്ക്കാലനിനവുകൾ തൂവുന്നുവോ
സ്വർണ്ണരേണുക്കൾ
അരികിൽ നടന്നുനീങ്ങുന്ന
ധനുർമാസമെഴുതുന്നതേതു
കൽസ്തൂപരാഗം
സ്വരമുറങ്ങും വീണയതിനുള്ളിലെ
ശ്രുതിക്കരികിൽ വീണുടയുന്നുവോ
ലയം, മനസ്സിന്റെയിതളുകൾക്കുള്ളിൽ
സ്വയം തീർത്ത വാത്മീകമതിനുള്ളിൽ
മാഞ്ഞുതീരും പഴേയോർമ്മകളെ,ഴുതിയും
തൂത്തും നിറം തീർന്ന കാലത്തിനൊരു
കോണിലായ് നേർത്തുതീരുന്ന മൗനവും,
പടവുകൾ മെല്ലെയിറങ്ങിനടന്നൊരാ
പഴമയും, പ്രണയഗാനങ്ങളും
സ്നേഹത്തിനിതളുകൾപോലും
കരിപുരണ്ടാകെയീ വഴികളെല്ലാം
മിഴിക്കുള്ളിലുറഞ്ഞുവോ
അരികിലോ പിരിയുവാനാവാതെ
വീണ്ടുമെൻ ഹൃദയത്തിലെഴുതുന്നൊരക്ഷരങ്ങൾ
വീണ്ടുമിവിടെയീ ധനുമാസമൊഴിയിൽ
നക്ഷത്രങ്ങൾ പോൽ
വിടരുന്നുവോ പവിഴമല്ലികൾ....

Tuesday, December 25, 2012

 മൊഴി

വെൺപഞ്ഞിനൂലുകളാൽ
നെയ്ത വിതാനം പോൽ
പ്രഭാതാകാശം..


ഇന്നലെ കണ്ട മനോഹരമാം
ചലച്ചിത്രം 

മേൽവിലാസം തെറ്റും
മനുഷ്യമനസ്സിൻ കടം കഥ...


കസവുനെയ്യും നക്ഷത്രങ്ങൾക്കരികിൽ
കവിതതേടും ഹൃദ്സ്പന്ദനങ്ങൾ
ചിത്രതൂണുകൾക്കരികിൽ
ദ്വാരപാലകർ..

 
പവിഴമല്ലിപ്പൂവുകൾ വിരിയും
മാർഗഴി..
വിരൽതുമ്പിനരികിൽ
വിതുമ്പിനിൽക്കും ഒരീറനുഷസന്ധ്യ..


വരിതെറ്റിവീണവാക്കുടഞ്ഞുയർന്ന
സമുദ്രത്തിനരികിൽ
ലോകം മറന്നുതീർന്ന
പുരാണങ്ങൾ...


വരകൾക്കും വർണ്ണങ്ങൾക്കുമിടയിൽ,
പഴയ ഋണക്കൂടുകൾക്കിടിയിൽ
സ്മൃതിവിസ്മൃതികൾ..


അന്യാന്യം പഴിചാരി
മതിലുകളിലാത്മരോഷം തൂവി
മനസ്സിനെയാശ്വസിപ്പിക്കും
വർത്തമാനകാലം...
 മൊഴി

കാറ്റിൻ മർമ്മരമൊരു
കവിതപോലരയാൽതുമ്പിലൊഴുകും
സായാഹ്നം
മങ്ങിതീരാറായ പകലിനരികിൽ
നക്ഷത്രതിരിവയ്ക്കും സന്ധ്യ
ഉള്ളിലാരുമറിയാതെ
ഭദ്രമായ് മറയിട്ടു സൂക്ഷിച്ച ദൈന്യം
ഒളിപാർത്തൊടുവിൽ
ഇതളടർത്തി പലേയിടങ്ങളിലിട്ടു
നീങ്ങിയ യുഗം..
ചില്ലുപാത്രത്തിൻ വക്കിലുരച്ചുടച്ചു
തീർത്ത കാവ്യസ്പന്ദം
വിയോഗിനിയിൽ വിരിഞ്ഞ
വിസ്മയഭൂമി..
ഉലൂഖലമുടക്കിയുലഞ്ഞ
നീർമരുതുകൾ...
യന്ത്രമിഴിയറിയാതെപോയ
മനസ്സി
കാവ്യസ്പന്ദം
ഒന്നുപറഞ്ഞേറിയായിരം
മഷിതുള്ളികൾ വീണു
നനഞ്ഞുകുതിർന്ന മൊഴി
എഴുതിയെഴുതിയൊതുക്കിയ
ആത്മരോഷം..
എഴുതിതീരാതെ മനസ്സിലൊതുക്കിയ
കടൽശംഖിൻ കവിത..
കടൽത്തീരത്തൊരുയുഗമിതളടർത്തിയിട്ട
മനസ്സിൻ നോവ്, കാവ്യസ്പന്ദങ്ങൾ
സമുദ്രത്തിനെ വിലങ്ങിടാനാവാതെ
വ്യസനത്തിലാഴും യുഗങ്ങൾ
സായാഹ്നഗാനത്തിനരികിൽ
ജപമാലയുമായ് പ്രദോഷം....

Monday, December 24, 2012

മൊഴി

 ഇഷ്ടാനിഷ്ടങ്ങളുടെ
അക്ഷരലിപികളുടച്ചതിൽ
നാനാർഥമെഴുതും നിമിഷങ്ങൾ
കോലരക്കിൻ മുദ്രയുമായ്
അറയിൽ പൊടിപുരണ്ട പുരാണങ്ങൾ
അകലം കൂടിക്കൂടിവരും
സമാന്തരരേഖകൾ
കാലഘരണപ്പെട്ട പഴയ
കണക്കുപുസ്തകങ്ങൾ..
അറിവില്ലായ്മയിൽ
ആരെയോ ബോധിപ്പിക്കാൻ
പുഴയൊഴുക്കിയ പക..
കടലിനൊരു ചിറകെട്ടാനൊരുങ്ങിയ
കടലാസുതുണ്ടുകൾ..
സാത്വികമാം പച്ചവേഷങ്ങൾക്കരികിൽ
തിരിശ്ശീലമറക്കുള്ളിൽ
പാതിമുഖം കാട്ടി തിരനോട്ടം ചെയ്യും 

കരി, കത്തിവേഷങ്ങൾ
ആർക്കാരോടാണാവോ
തീർത്താൽ തീരാത്ത പക..
വേഷം കെട്ടിയാടി പിന്നീട്
മിനുക്കിതുടച്ച മുഖവുമായ്
നീങ്ങുമൊരു പക..
നക്ഷത്രങ്ങളുടെയരികിൽ
കഥയേറെയുമറിഞ്ഞുതീർന്ന
കനൽ പേറും ഭൂമിയുടെ രോഷം
അകലം കൂടികൂടിയെല്ലാം
കാഴ്ച്ചപ്പാടിൽ നിന്നകലുംവരെയും
തുള്ളിതുളുമ്പി മുന്നിൽ വീഴും
ലോകത്തിൻ പല രൂപഭാവങ്ങൾ,
വർത്തമാനകാലവിധിരേഖകൾ
എല്ലാം കണ്ടുകൊണ്ടിരിക്കാം





മൊഴി

 ഇഷ്ടാനിഷ്ടങ്ങളുടെ
അക്ഷരലിപികളുടച്ചതിൽ
നാനാർഥമെഴുതും നിമിഷങ്ങൾ
കോലരക്കിൻ മുദ്രയുമായ്
അറയിൽ പൊടിപുരണ്ട പുരാണങ്ങൾ
അകലം കൂടിക്കൂടിവരും
സമാന്തരരേഖകൾ
കാലഘരണപ്പെട്ട പഴയ
കണക്കുപുസ്തകങ്ങൾ..
അറിവില്ലായ്മയിൽ
ആരെയോ ബോധിപ്പിക്കാൻ
പുഴയൊഴുക്കിയ പക..
കടലിനൊരു ചിറകെട്ടാനൊരുങ്ങിയ
കടലാസുതുണ്ടുകൾ..
സാത്വികമാം പച്ചവേഷങ്ങൾക്കരികിൽ
തിരിശ്ശീലമറക്കുള്ളിൽ
പാതിമുഖം കാട്ടി തിരനോട്ടം ചെയ്യും 

കരി, കത്തിവേഷങ്ങൾ
ആർക്കാരോടാണാവോ
തീർത്താൽ തീരാത്ത പക..
വേഷം കെട്ടിയാടി പിന്നീട്
മിനുക്കിതുടച്ച മുഖവുമായ്
നീങ്ങുമൊരു പക..
നക്ഷത്രങ്ങളുടെയരികിൽ
കഥയേറെയുമറിഞ്ഞുതീർന്ന
കനൽ പേറും ഭൂമിയുടെ രോഷം
അകലം കൂടികൂടിയെല്ലാം
കാഴ്ച്ചപ്പാടിൽ നിന്നകലുംവരെയും
തുള്ളിതുളുമ്പി മുന്നിൽ വീഴും
ലോകത്തിൻ പല രൂപഭാവങ്ങൾ

കണ്ടുകൊണ്ടിരിക്കാം
വർത്തമാനകാലവിധിരേഖകൾ





Sunday, December 23, 2012

 മൊഴി

അക്ഷരങ്ങളുടെ
ലോകത്തിനരികിൽ
നെരിപ്പോടുകൾ പുകയുമ്പോൾ
തീപാറാനൊരു തരി
ഗന്ധകമിട്ട കാലത്തിനപ്പുറം
നിമിഷങ്ങൾ ചിറകെട്ടിയുയർത്തിയ
നിരർഥതകയ്ക്കപ്പുറം
കണ്ടുതീർന്ന കയങ്ങൾക്കപ്പുറം
എഴുതിപ്പെരുക്കിയ
അപസ്വരങ്ങൾക്കപ്പുറം
ജനൽ വാതിലുടച്ച
കൽച്ചീളുകൾക്കപ്പുറം
ഇനിയെന്ത്???

 
മൊഴിതെറ്റി വാക്കുടഞ്ഞ
ചില്ലകളിൽ പെയ്ത
മഴയ്ക്കുപോലും
മായ്ക്കാനാവാതെ നിറയുന്നു
മുന്നിലപസ്വരങ്ങൾ
പടിപ്പുരയിലെ
കരിയിലകൾ തീയെരിഞ്ഞു
പുകയുന്നു
ദിനങ്ങളിലൂടെയൊരു
സംവൽസരം കൂടി നീങ്ങുമ്പോഴും
കടലിനരികിൽ
വന്നു വീഴുന്നു കരിന്തിരിപ്പുക..

 
നക്ഷത്രങ്ങളുടെ കവിതയിൽ
അമാവാസിയുടെയിരുട്ട്
സന്ധ്യയുടെ കണ്ണീരും
കദനവും വറ്റിയിരിക്കുന്നു..
ഇനിയെഴുതാം
ശരത്ക്കാലത്തിനൊരു
പ്രായോഗികഗാനം..


ഉടഞ്ഞതും, മങ്ങിയതുമായ
ഓർമ്മകളിൽ
നിന്നടർന്നുവീഴും ഡിസംബർ...
ജനൽ വാതിലിനരികിൽ
നിന്നൊഴിയേണ്ട പക...
പറഞ്ഞുതീർന്നിട്ടും തിങ്ങിപ്പൊങ്ങിവരും
കടലിന്റെയസ്വസ്ഥഗാനം

Wednesday, December 19, 2012

 ശരത്ക്കാലകവിതകൾ


 നിറയും പ്രകാശശിഖരങ്ങളിൽ
ശരത്ക്കാലമെഴുതുന്നു
തിരയെഴുതിനീങ്ങിയ
തീരങ്ങളിൽ നിർമ്മമം
നിൽക്കും മുനമ്പ്..


ഇതിഹാസങ്ങളുറങ്ങും
ഗ്രന്ഥശാലയിൽ
പൊടിപുരണ്ടദർപ്പണങ്ങളിൽ
ലോകത്തിനൊരുചരിവ്..


മനസ്സുടക്കിക്കീറിയ
പഴയ ഒരോർമ്മതുണ്ടിൽ
പകപുകഞ്ഞ കരിപ്പാടുകൾ..


പ്രഭാതമേ
നിറങ്ങൾ മാറിമാറിയണിഞ്ഞുനീങ്ങിയ
ഒരു യുഗം വീഴ്ത്തിയ
ഭയാനകമാം നിഴൽകണ്ടൊരിക്കൽ
അത്ഭുതപ്പെട്ട ഭൂപാളസ്വരങ്ങളിന്നൊരു
ശരത്ക്കാലരാഗമാലിക...


നക്ഷത്രങ്ങളുടെ കവിതയിലലിയും
ഹൃദ്സ്പന്ദനങ്ങൾക്കരികിൽ.

അസ്വസ്ഥദിനങ്ങളുടെ സംഗ്രഹം
അസ്ഥിരതയുടെ പൂർണ്ണവിരാമം...


ശരത്ക്കാലത്തിൻ കവിത

വഴിവിളക്കു കെടുത്തിയരികിൽ
നടന്നുനീങ്ങുമൊരമാവാസിയിൽ
മിഴിപൂട്ടിയുറങ്ങിയ
നക്ഷത്രങ്ങളേ
വിശ്വാസങ്ങൾ തകർത്തിടവേളകൾ
യാത്രയായ ഋതുക്കളിലൊന്നിൽ
മനസ്സിലഗ്നിയുറഞ്ഞുതീർന്ന
മഴക്കാലത്തിനൊരിതളിൽ
എനിയ്ക്കായ്
ഭൂമിയുമെഴുതിയിരിക്കുന്നു..


നിറഞ്ഞുതുളുമ്പും
തീർഥപാത്രങ്ങളിൽ തൂവിവീണ
അർഥശൂന്യതയ്ക്കപ്പുറം
നിരർഥകമാം നിമിഷങ്ങൾക്കപ്പുറം
വഴിയോരത്തിൽ കാണും
നെടും നിഴലുകൾ താണ്ടി
ഞാൻ നടന്ന വഴിയിൽ
എന്റെ ഹൃദയത്തിൽ
കവിതപോലെ വിടർന്ന
പാരിജാതങ്ങളേ
മനസ്സിലെ നിർമ്മമാം
സായാഹ്നങ്ങളിൽ
ഓരോയിതളിലും നെയ്താലും
ശരത്ക്കാലദീപങ്ങളിലെ
അഗ്നിയുടെ മൃദുവർണ്ണം...

Tuesday, December 18, 2012

 നക്ഷത്രങ്ങളുടെ കവിത

പവിഴമല്ലിപ്പൂമരങ്ങൾക്കരികിൽ
പ്രഭാതതമുണരുമ്പോൾ
മുനയൊടിഞ്ഞ തൂലികതുമ്പിൽ
വിതുമ്പിയ അക്ഷരങ്ങളിൽ
നിന്നുണരും കാവ്യഭാവമേ
നക്ഷത്ര സാന്ധ്യാകാശം
കാണാനാകും മുനമ്പിനരികിൽ
മഴക്കാലമൊരുനാളെഴുതി  സൂക്ഷിച്ച
പഴയ കവിതകളിൽ
തീരമുദ്രയേകും വെൺശംഖുകളിൽ,
നീർത്തിയിട്ട കസവുപോലെ
മുന്നിൽ തിളങ്ങും
ശരത്ക്കാലവർണ്ണങ്ങളിൽ
വിരൽതുമ്പിൽ പ്രപഞ്ചം
വിരിയിക്കും വിസ്മയങ്ങളിൽ,
താളിയോലകളിൽ നിന്നുണർന്നുവരും
പ്രാചീനസത്യങ്ങളിൽ,
ഹൃദ്സ്പന്ദനങ്ങളിൽ
വീണ്ടും നിറച്ചാലും
വിദ്യയുടെ പ്രകാശദീപങ്ങൾ
സ്വരങ്ങളിലൂടെ, സായന്തനത്തിലൂടെ
ശരത്ക്കാലമെഴുതുമ്പോൾ
മൺദീപങ്ങളിൽ
അശോകപ്പൂവിൻ വർണ്ണങ്ങൾ
നിറയുമ്പോൾ
നക്ഷത്രങ്ങളുടെ കവിതയിലെ
മനോഹരമാം പ്രകാശത്തിൽ
മനസ്സേ വീണ്ടുമെഴുതിയാലും..

Monday, December 17, 2012


നക്ഷത്രങ്ങളുടെ കവിത
 
ഗ്രാമപ്രഭാതത്തിൽ
മാമ്പൂക്കൾക്കിടയിലൂടെ
ആകാശമൊരത്ഭുതമായ്
മിഴിയിൽ വിടർന്ന നാളിലായിരുന്നു
നക്ഷത്രവിളക്കിൽ മിന്നും
സ്വർണ്ണതരികൾ
പവിഴമല്ലിപ്പൂവിതളിൽ
കാവ്യസ്വപ്നങ്ങൾ നെയ്യുന്നത്
കാണാനായത്..

ഋതുക്കളുടെയൂഞ്ഞാൽപ്പടിയിലിരുന്ന്
ഭൂമിയെഴുതിയ സ്വരങ്ങളിലലിഞ്ഞ്
കടലൊഴുകിയ മുനമ്പിൽ
മൃദുപദങ്ങളാൽ ശരത്ക്കാലം
അരയാൽത്തറയിലിരുന്ന്
അദ്വൈതത്തിനനന്തമാം
ശാഖകളിൽ വിരിയും
വിളക്ക് പോൽ തെളിയും
പ്രകാശത്തിലൂടെ
നടന്നുനീങ്ങുമ്പോൾ
മൊഴിയിലുറയും
ആർദ്രനക്ഷത്രമേ
എനിക്കായൊരുക്കിയ
നക്ഷത്രകവിതയിൽ
ഞാൻ സൂക്ഷിക്കാം
സമുദ്രനിധികൾ...



നക്ഷത്രങ്ങളുടെ കവിത

കിഴക്കേ വാതിലിനരികിൽ
ഞാനുണർന്നെഴുനേറ്റ
പടിപ്പുരയിൽ
ഉറങ്ങാതെയെനിക്കായ്
കാവ്യസ്പന്ദങ്ങളുണർത്തിയ
ശരത്ക്കാലനക്ഷത്രമേ
അതിരുകൾക്കകലെയും
മധ്യധരണ്യാഴിവരെയും
സ്വരങ്ങളുടഞ്ഞൊഴുകുന്നു
മുദ്രയേകാതെ മാഞ്ഞുതീരും
ധൂപപാത്രങ്ങളിലെ
പുകപോൽ
അഗ്നിവലയങ്ങളിലൂടെ
മാഞ്ഞുതീരും
ഹവ്യം പോൽ
എത്ര ദിനങ്ങൾ ഋതുക്കളിലലിഞ്ഞ്
നടന്നുനീങ്ങിയിരിക്കുന്നു
ആകാശഗംഗയൊഴുകിയ വഴിയിൽ

തളിർ പോലെ മനോഹരമാം 
കാവ്യമെഴുതും നക്ഷത്രദീപങ്ങളേ
എന്റെ മിഴിയിലെ
പ്രകാശത്തിനരികിലിരുന്നെഴുതിയാലും;
ലോകം തിരിഞ്ഞുതീരും
രഥചക്രങ്ങളിലുടയാതെ
ഞാൻ സൂക്ഷിക്കും
കടൽ ശംഖിൽ കടലെത്തിനിൽക്കും
ചക്രവാളത്തിൻ കവിതകൾ..

Saturday, December 15, 2012

ശരത്ക്കാലനക്ഷത്രങ്ങളുടെ കവിത

മനസ്സിൽ നിന്നും
പകൽ വിരിഞ്ഞ പ്രഭാതത്തിൽ
ഞാനെഴുതുമ്പോൾ
ആകാശത്തിനരികിൽ
ശരത്ക്കാലം നക്ഷത്രങ്ങളിൽ
കസവുനെയ്യുകയായിരുന്നു.
ആഭരണചെപ്പുകളിൽ
അക്ഷരങ്ങൾ പവിഴമല്ലിപ്പൂക്കൾ
പോലെ നിറയും
ഭൂമിയുടെ മനോഹരമാം
ഉദ്യാനങ്ങളിൽ
കാറ്റുലയുമ്പോൾ
ഋണം തീർത്തുനീങ്ങിയ
വിധിരേഖയിൽ നിന്നടർന്നുവീണ
നീർതുള്ളികൾ തുളസിമുത്തിലുറഞ്ഞ്
വിരൽതുമ്പിൽ ജപം തുടങ്ങിയപ്പോൾ

നക്ഷത്രങ്ങൾ കവിതയെഴുതുകയും
ശരത്ക്കാലമതിൽ കനകധൂളികൾ
തൂവുകയും ചെയ്തു..

Friday, December 14, 2012

ശരത്ക്കാലത്തിൻ കവിത

മഴ തീർഥം തൂവിയ
പ്രദക്ഷിണവഴിയിലൂടെ
ശരത്ക്കാലത്തിൻ
കനകമയമാം
പുസ്തകത്താളുകളിലൂടെ
ചുറ്റും നിറയും
ആരവത്തിനരികിലൂടെ
ധനുമാസത്തിനൊരിതളിൽ
മറന്നുതീരേണ്ട ഓർമ്മകൾ
ആരൊക്കെയോ നീർത്തിയിടുമ്പോൾ
ജാലകത്തിലൂടെ കാണും
ആകാശത്തിനൊരു തുണ്ടിൽ
കാവ്യം പോലൊരാർദ്രനക്ഷത്രം...


വിഭൂതിയിൽ മുങ്ങി
ഇടവേളകൾ നടന്നുനീങ്ങിയ
പടപ്പുരവാതിലരികിൽ
 മതിലുകളിൽ വളരും

വർത്തമാനകാലം
പവിഴമല്ലിപ്പൂക്കൾ
പട്ടുപോലെ മനസ്സിൽ
പൊഴിയുമ്പോൾ
കസവു നെയ്യും നക്ഷത്രങ്ങൾ
മനസ്സിൽ സർഗങ്ങളായ്
വിടരുമ്പോൾ
ജാലകവാതിലൂടെ
വളർന്നൊരു വൃക്ഷശിഖരം
ഗ്രാമമുറങ്ങും എന്റെയെഴുത്തുപുരയുടെ
മേച്ചിലോടുകളുടയ്ക്കുമ്പോൾ
ഉദ്യാനത്തിൻ ചന്ദനസുഗന്ധത്തിൽ
എന്റെ ഹൃദയമൊരു
ശരത്ക്കാലകാവ്യമാകുന്നത്
ഞാനറിഞ്ഞു....
ശരത്ക്കാലനക്ഷത്രങ്ങളുടെ കവിത

ഋതുക്കളുടെ ജപമാലയിൽ
നി
ന്നടർന്നുവീണമുത്തുകൾ
ശരത്ക്കാലമെനിക്കേകി
ആൾക്കൂട്ടം കഥയെഴുതിനീങ്ങും
നഗരവീഥിയിലൂടെ
മനസ്സിലൊരു ഗ്രാമവുമായ്
ശരത്ക്കാലത്തിൻ
മുത്തുമണികളിൽ
നിന്നുണരും
മധുരതരമാം വാക്കുകളാൽ
ഹൃദ്സ്പന്ദനലയമലിയും
കവിതയെഴുതും നക്ഷത്രങ്ങളെ
കണ്ടുകണ്ടു
ഞാൻ മെല്ലെ നടന്നു....

പുകയൊഴുകും വീഥികളി
ലൂടെ
കാറ്റിൻ മർമ്മരമുലയും
ഉദ്യാനവൃക്ഷശിഖരങ്ങളിലിരുന്ന്
കുയിൽ പാടുന്നതും കേട്ട്
മൊഴിയിൽ പൂത്തുലയും
പവിഴമല്ലിപ്പൂ
രങ്ങൾക്കരികിൽ
എന്റെ കാവ്യസ്വപ്നത്തിനതളുകൾ
എനിക്ക് ചുറ്റും മതിലുകൾ പണിയുമ്പോൾ അരികിലൂടെ നടന്നുനീങ്ങിയ 

മുഖങ്ങളേയും, മുഖപടങ്ങളേയും 
മറന്നുതീർന്ന
ഒരു ശരത്ക്കാലനക്ഷത്രമായ്
ഞാൻ മാറിയിരുന്നു....

Thursday, December 13, 2012

 നക്ഷത്രങ്ങളുടെ കവിത

ഉത്ഭവവേദമന്ത്രത്തിനൊരക്ഷരം
ഗ്രാമത്തിലൂടെ
ലോകത്തിൻ ചെരിവിലൂടെ
ഗുഹാന്തരങ്ങളിലൂടെ
ഒഴുകിയൊഴുകിയൊരു
ശംഖിലെന്നെതേടിവന്നനാളിൽ
കടലെഴുതിയ കാവ്യങ്ങൾ
ഉപദ്വീപിലൊഴുകിയ
പ്രഭാതത്തിൽ
കിഴക്കേതീരങ്ങളിലൂടെ
ഞാൻ നടന്നുനീങ്ങിയ
വഴികളിൽ

സായന്തനത്തിനൊരിതളിൽ
ശരത്ക്കാലം
എന്നെ കാത്തിരുന്നപ്പോൾ
പ്രകൃതിയുടെ ഭൂരാഗങ്ങൾ
വിരിയും ഇതളുകളിൽ
നക്ഷത്രങ്ങളെഴുതിയ
കവിതയുമായ്
ഞാനുറങ്ങി...

Wednesday, December 12, 2012

നക്ഷത്രങ്ങളുടെ കവിത

മേച്ചിലോടുകൾക്കപ്പുറം
ഗ്രാമം നടന്ന വഴിയിൽ
മഴ കരയുകയായിരുന്നില്ല
നിസ്സംഗമൊഴുകുകയായിരുന്നു
ആകാശത്തിന്റെയൊരിതളിൽ
കവിതയും കൈയിലൊരു
വിളക്കുമായ് നക്ഷത്രങ്ങൾ
നടന്നുനീങ്ങുമ്പോൾ
ശരത്ക്കാലം
ഗ്രാമത്തിനെഴുതിയ
കഥയിലെങ്ങോ മരിച്ചുവീണു
ഒരോർമ്മ..
എഴുതിതുടങ്ങാൻ
പിന്നോട്ടു നടക്കേണ്ടതില്ലെന്ന്
വർത്തമാനകാലം
പറഞ്ഞുകൊണ്ടേയിരിക്കുമ്പോൾ
ഗ്രാമം ചന്ദനചെപ്പുതുറക്കുമ്പോൾ
നഗരം ചുരുങ്ങിയ ഒരു പാതയിൽ
തട്ടിയുടഞ്ഞ മൺപാത്രങ്ങളിലൊന്നിൽ
ചിതറിവീണ ജലകണങ്ങൾ
ഘനീഭവിക്കും ദിനാന്ത്യത്തിൽ
ഞാനെഴുതി
കടലുയർന്ന മുനമ്പിനരികിൽ
കനൽ പോലെ ജ്വലിക്കും
സന്ധ്യയുടെ കവിത,
സാന്ധ്യനക്ഷത്രങ്ങളുടെ കവിത
..
ശരത്ക്കാലസന്ധ്യയിൽ

നിഴലിൽ നിന്നുമൊരു മുഖമായ്
അവൻ നീങ്ങിയപ്പോൾ
എനിയ്ക്ക് കാണാനായി
അവനുപേക്ഷിച്ചുപോയ വസ്തുക്കൾ
ചില്ലുകൂട്, ചില്ലുതരികൾ,
ഓർമ്മതുണ്ടുകൾ,
അലോസരത്തിനനുസ്വരങ്ങൾ,
കുറെയേറെ ശിരോപടങ്ങൾ,
സ്നേഹത്തിൻ പിഞ്ഞിക്കീറിയ
അക്ഷരതുണ്ടുകൾ,
മറന്നുതീരേണ്ട വർണ്ണങ്ങൾ,
ത്രിനേത്രത്തിന്റെ ചിത്രങ്ങൾ
പുതിയ വഴിയുടെ പ്രകടനപത്രിക..
കുറേയേറെ മനോവിഷമം
കുറെയേറെ അന്വർഥങ്ങൾ,
അതിലൊന്നും
എനിയ്ക്കാവശ്യമായ
കാവ്യസ്പന്ദങ്ങളുണ്ടായിരുന്നില്ല
അതിനാലവനുപേക്ഷിച്ചുപോയ
അനാവശ്യവസ്ത്ക്കൾക്കരികിൽനിന്നും
ഹൃദ്സ്പന്ദനങ്ങൾ പോലെ
മനോഹരമാം കാവ്യസ്പന്ദങ്ങൾ
തേടി ഞാനൊരു ശരത്ക്കാലസന്ധ്യയിൽ
മുനമ്പിനരികിലൂടെ നക്ഷത്രങ്ങൾ
കവിതയെഴുതുമാകാശവും
കണ്ടു മെല്ലെ നടന്നു.....

Monday, December 10, 2012

നക്ഷത്രങ്ങളുടെ കവിത

വർഷങ്ങൾക്ക് മുൻപൊരു
ശരത്ക്കാലസന്ധ്യയിൽ
പ്രകാശഭരിതമാം
എന്റെ മൺദീപങ്ങൾ
ശിരോപടങ്ങളും
നിഴലുകളും ചേർന്നുടച്ചു
ദീപങ്ങളിൽ

എന്റെ ഹൃദ്സ്പന്ദങ്ങളുണ്ടായിരുന്നു
എന്റെ കാവ്യസ്പന്ദങ്ങളുണ്ടായിരുന്നു..

ഋതുഭേദങ്ങൾക്കരികിൽ
വർണ്ണവിന്യാസങ്ങൾക്കരികിൽ
ശിരോപടങ്ങൾ മുഖങ്ങളാവുകയും
നിഴൽപ്പൊട്ടുകൾ
വർത്തമാനത്തിൻ അച്ചടിമഷിയിൽ
തുളുമ്പിവീഴുകയുമുണ്ടായി...
 

വീണ്ടും ഞാൻ സന്ധ്യാദീപങ്ങൾ
തെളിയിച്ചു
കാലത്തിനും,
ശിരോപടങ്ങൾക്കുമുടയ്ക്കാനാവാത്ത
ആകാശനക്ഷത്രങ്ങളിൽ..


 ദിനങ്ങളിലൂടെ, 
സംവൽസരങ്ങളിലൂടെ...

എന്തിനെന്നറിയാതെ
കയുടെ ചിലമ്പുമായ്
ചുമപ്പിൽ മുങ്ങി
വെളിച്ചപ്പാടിനെപ്പോലെ
അവൻ മുന്നിലുറഞ്ഞുതുള്ളി
ആൾക്കാർ കണ്ടത്ഭുതപ്പെട്ടു..

എന്റെ മനസ്സ് പറഞ്ഞു
 'എത്ര താഴ്ന്ന പ്രകടനം'
ഹൃദയം മനസ്സിനോട് പറഞ്ഞു..
 'എന്റെ കാവ്യസ്പന്ദങ്ങളെയുലച്ചുടച്ച്
ചില്ലുകൂടിലിട്ടതും തികയാഞ്ഞ്
അവന്റെയൊരു പ്രകടനം..'
 

അവന്റെ പ്രകടനങ്ങളുടെ
താഴ്ന്ന നിലവാരം സഹിക്കാനാവാതെ
ഹൃദയവും മനസ്സും ചേർന്ന് 

പിന്നീടെഴുതി
ആകാശത്തിൻ കാവ്യം,
നക്ഷത്രകാവ്യം,
ശരത്ക്കാലകാവ്യം,
സമുദ്രകാവ്യം,
ഹൃദ്സ്പന്ദനങ്ങൾ,
സ്മൃതിവിസ്മൃതികൾ,
ഭൂരാഗമാലിക,
സന്ധ്യാദീപമന്ത്രങ്ങൾ..
അപ്പോഴേയ്ക്കും
പലേ ഋതുക്കളും
ദിനങ്ങളിലൂടെ, സംവൽസരങ്ങളിലൂടെ
മാഞ്ഞുതീർന്നിരുന്നു.....





സ്മൃതിവിസ്മൃതികൾ


 

















ഇവർ പുരാതനർ!
മറഞ്ഞ കാലത്തിനുറവിടങ്ങളിൽ
സമാധിയായവർ
ഇവരച്ഛനമ്മ;
വിളക്കുകൾ പോലെ
പ്രകാശമായെന്നയുണർത്തിയോർ
സ്നേഹക്കുടത്തിലായ്
തീർഥജലം നിറച്ചവർ
ഇവർ സനാതനർ
സുകൃതപുണ്യത്തിന്നയനിയിലെന്നെ
കടഞ്ഞെടുത്തവർ
ഇവർ ഗുരുക്കന്മാരുരുളിയിലരിനിറച്ചെന്റെ
നാവിൽ ഹരിശ്രീയോതിയോർ
വിരലിൽ വിദ്യതന്നിലച്ചോറൂട്ടിയോർ
പ്രകൃതിയെകണ്ടു പഠിക്കെന്നോതിയോർ
പുരോഢാശഹവ്യമുരുക്കിയെന്നുടെ
മിഴിയിലേറ്റിയോർ
ഹൃദയപർവങ്ങളുയർത്തിയോർ
വീണാമധുരതന്ത്രികൾമുറുക്കിയോർ
ഹൃത്തിൻ ശ്രുതിയറിഞ്ഞവർ
ശ്രുതിയിലെ സ്നേഹമിഴിവുമായൊരു
കടലുപോലെന്നിലൊഴുകിയോർ
പിന്നെ വചനം തന്നവർ, വയമ്പുതന്നവർ
പുലർപ്രഭയാകെ വിതറിയോർ
വിശ്വപ്രപഞ്ചത്തെ കാട്ടി
കനവു തന്നവർ
ഇവർ സ്മരേണ്യരെൻ വിരലുകൾക്കുള്ളിൽ
പുനർജനിയായിയുണർന്നവർ
വാനക്കുടക്കീഴിലെന്ന പരിരക്ഷിച്ചവർ
ഋതുക്കളൊന്നാകെയിതളടർത്തിയെന്നരികിലായ്
കാണാനൊരുക്കിവച്ചവർ
കർമ്മവിഷാദയോഗങ്ങളുടച്ചവർ
കൃഷ്ണപ്രിയം വളർത്തിയോർ
മുരളികയ്ക്കുള്ളിൽ മനസ്സിനെ
ചേർത്തുവിളക്കിയോർ
കർമ്മപ്രയാഗയിലെന്നെയൊഴുക്കിയോർ
ഇവർ അനശ്വരർ!
ജപമന്ത്രംപോലെയുരുക്കഴിക്കേണ്ടോരനാദി
നാദത്തെയറിഞ്ഞവർ പൂജാമുറിയിലേറ്റേണ്ട
ത്രികാലമന്ത്രങ്ങൾ
ശിരോകവചം താഴ്ത്തിഞാൻ നമിക്കട്ടെ
വീണ്ടുമമൃതുതുള്ളിതന്നുറവ
പോലവരുണരട്ടെയെന്റെ
വിരൽതുടികളിൽ...


Saturday, December 8, 2012


 നക്ഷത്രങ്ങളുടെ കവിത
 
അക്ഷരങ്ങളുലയും
വർത്തമാനകാലമേ
ഒരുടുക്കിൽ പ്രഭാതത്തിൻ
സാമവേദസംഗിതമുണരും നേരം
എഴുതിയെഴുതി
ദിനങ്ങൾക്കരികിലും
ജാലകവാതിലിനരികിലും

നിഴലിൽ കാണാനാവുന്നു
ഓർമ്മളുടെ ചില്ലുതരികളെയ്യും
അദൃശ്യ ആവനാഴികൾ...

ചന്ദനസുഗന്ധമൊഴുകും
സോപാനത്തിനരികിൽ
ഭൂമിയുടെ മന്ത്രം..
അക്ഷരകാലമുടയും
കൽ മണ്ഡപങ്ങൾക്കരികിലൂടെ
ഋതുക്കളിലൂടെ
സായാഹ്നവും കടന്ന്
സായന്തനത്തിനരികിലെത്ര
നക്ഷത്രങ്ങൾ...
കവിതെയഴുതും
നക്ഷത്രങ്ങൾ...




Friday, December 7, 2012

ആത്മാവിൻ സ്പന്ദനലയം

പ്രഭാതത്തിൻ
സാധകലയത്തിനരികിലും
പലേ യുദ്ധങ്ങളും
എങ്ങനെയുണ്ടാവുന്നെവെന്ന്
ഇന്നെനിക്കറിയാം
പ്രണയം പോലും പ്രതിഛായയ്ക്ക്
മാറ്റുകൂട്ടും വിൽപ്പനനൂലിൽ
തുന്നിക്കൂട്ടി ധരിക്കും
പുതിയ യുഗത്തെ
കണ്ടി
ന്ന് ഞാനത്ഭുതപ്പെടുന്നുമില്ല
കണ്ടുതീർന്ന മുഖങ്ങളിലെ
നിറഭേദങ്ങളും
കണ്ടുതീരാത്ത വിധിരേഖകളും
നിർമ്മത്വത്തി

പുതപ്പേ
കും
ശീതകാലപ്പുരയിൽ
സൃഷ്ടിയുടെ തളിരിലയിൽ
ഞാനെഴുതുമ്പോൾ
മുന്നിലൊഴുകിയൊഴുകിനീങ്ങും
ദിനങ്ങളേ

ഉപദ്വീപിൻ സാഗരങ്ങൾക്കരികിലും
കെയ്റോ മുതൽ ഗാസയിലെ
തുണ്ടുമൺഭൂമി വരെയും
അശാന്തിമന്ത്രമുണരുന്നത് 

ഞാൻ കണ്ടുകൊണ്ടേയിരിക്കുന്നു
മിഴിയിലെ നക്ഷത്രങ്ങളിൽ
പ്രകാശമുണരു സന്ധ്യയിലും


എനിക്കറിയാം
എന്റെയാത്മാവിൻ
സ്പന്ദനലയം
ഒരു കാവ്യം പോലെ
മനോഹരമെന്ന്...

Thursday, December 6, 2012

 മുദ്ര

ഡിസംബറിലുറയാത്ത
എന്റെയാത്മരോഷം
ഒഴുകിതീരട്ടെ
മറ്റുള്ളവരെ വലയിട്ടു
ചില്ലുകുപ്പിയലടയ്ക്കുമ്പോൾ
അയാൾ മറന്നിരുന്നു
ദൈവത്തിന്റെ മുഖം..
നടന്നുനീങ്ങും കാല്പദങ്ങളിലെ
ഭൂമൺ തരികൾക്കപ്പുറം
നീതിയുടെ പുസ്തകശേഖരത്തിൽ
അയാളെഴുതിചേർത്ത
അന്യായപത്രിക
ഭൂമി ആകാശവാതിനരികിൽ
വയ്ക്കുന്നു..
പതിനാലുവർഷം
വനവാസത്തിലുറങ്ങട്ടെ ഭൂമി
രാജ്യവും അന്യായവും
അയാളുടെ കിരീടത്തിലിരിക്കട്ടെ
രാജ്യമില്ലെങ്കിലും, ആയിരം
സ്തുതിപാഠകരില്ലെങ്കിലും
അയാളുടെ അന്യായസാമ്രാജ്യത്തിൽ
ഭൂമിയുടെ മുദ്രയുണ്ടാവില്ല..



ഋണപ്പാടിന്റെ  
പഴയകാലനിഴപ്പൊട്ടുകൾ

എങ്ങനെയെങ്കിലും
പോയകാലമൊന്നു
തീർന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
അതെങ്ങെനെ
നന്നായി നടന്നുനീങ്ങാനൊന്നും
പുഴയ്ക്കറിയില്ലല്ലോ
അരികിലുള്ളതിനെയൊക്കെ
ഒഴുക്കി നാശമാക്കി
നടന്നാലല്ലേയതിനു
സുഖമുണ്ടാവൂ
നിധിശേഖരങ്ങളടക്കി
ശാന്തമായുറങ്ങാനൊരുങ്ങിയ
സമുദ്രത്തിനരികിലെത്തി
ഒഴുകിയ വഴിയിലെവിടെയോ
കയത്തിലൊതുക്കിയ
കല്ലുകൾ, ചില്ലകൾ
ഇവയൊക്കെയുമായ്
സമുദ്രത്തോടൊരു യുദ്ധം..
വേണ്ട വേണ്ട എന്ന്
സമുദ്രം പലേവട്ടം പറഞ്ഞു
എന്നിട്ടുമൊഴുകിയൊഴുകി
തലതെറ്റിയൊടുവിൽ
കണ്ടുതീർന്ന ദിക്കിന്റെ
ഉപസംഗ്രഹം..

സ്വരങ്ങളേ!!
എനിക്കെന്റെ
പഴയ ഗാനങ്ങൾ പ്രിയം
ഭൂമിഗീതങ്ങൾ പ്രിയം
പുഴയ്ക്കറിയാനൊരിക്കലുമാവാത്ത

മുനമ്പിൻ തീരങ്ങൾ പ്രിയം..

ന്നെയിന്തിനീയുഗങ്ങൾ
പ്രകോപനത്തിനഗ്നിതൂവി
രോഷപ്പെടുത്തുന്നു.
ഋണപ്പാടിന്റെ
പഴയകാലനിഴൽപ്പൊട്ടുകൾ
മാഞ്ഞുതീരാത്തതെന്തേ??





Wednesday, December 5, 2012

 നക്ഷത്രങ്ങളുടെ കവിത

ഇടവഴിയും കടന്നാദിതത്വത്തിന്റെ
പടവുകൾ താണ്ടിനടന്നുനീങ്ങും
മനസ്സൊരു നേർത്ത കനവിന്റെ
കാവ്യസ്വപന്ദത്തിലായെഴുതീ
പലേ ദിനമതിലും 

നിറം ചേർത്തൊരഴലും 
ചരിത്രവും മങ്ങിയെന്നാകിലും
നിറുകയിൽ തീതൂവി
നീങ്ങിയോരാധാരശിലകളിൽ
നിന്നുമുതിർന്നൊരക്ഷരങ്ങളിൽ
ഹൃദയം തിരഞ്ഞു ജ്വലിക്കുന്ന
നക്ഷത്ര മിഴിയിലെ കാവ്യം;
മൊഴിക്കുള്ളിലേറിയോരിടവേളകൾ
ഗ്രഹചുറ്റിൽ കടഞ്ഞുതീർന്നൊരു
യുഗം, ചുറ്റും കടപ്പാടുകൾ
തീർത്ത വലയങ്ങൾ
പണ്ടേ പറഞ്ഞുതീർന്നു
മുകിൽക്കഥകൾ;
രുദ്രാക്ഷത്തിലെവിടെയോ
വീണ്ടും ജപം തുടരും വിധിയൊരു
കോണിൽ വീണ്ടും ത്രിദോഷങ്ങൾ
നേദിച്ചു മറയവേ
ഞാനുമുണർന്നു വീണ്ടും
വാനിലൊഴുകിയെൻ നക്ഷത്രകാവ്യങ്ങൾ
പിന്നെയീ വഴിയിലെ പുൽനാമ്പുകൾ
പോലുമറിയാതെയൊഴുകീ ഞാൻ
വീണ്ടും ശരത്ക്കാലഭംഗിയിൽ...
നക്ഷത്രങ്ങളുടെ കവിത

ആകാശത്തി മനോഹരമാം
മേൽക്കൂരയ്ക്കരികിലിരുന്ന്
കരിന്തിരി കത്തിക്കെടാറായ
എന്റെ മൺ വിളക്കുകൾ
വീണ്ടും തെളിയിച്ച  നക്ഷത്രങ്ങളേ

സമുദ്രമേറിയൊഴുകിമാഞ്ഞ
തീരങ്ങളിൽ,
അസ്തമയത്തിനിരുട്ടിൽ മങ്ങിയ
എന്റെ സ്വപ്നകാവ്യങ്ങളിൽ
അമൃതുതൂവിയ മഴതുള്ളികളിൽ
ഋതുക്കൾ മാറ്റിച്ചുറ്റിയ
നിറങ്ങളിൽ
ആയുർദൈന്യങ്ങൾ ജപം
തുടരുമ്പോൾ
നെടുകെ മുറിഞ്ഞ പതാകയിൽ
നിന്നൊഴുകും
അഗ്നിവർണ്ണം ശരത്ക്കാലത്തിലലിയുമ്പോൾ
എഴുതിതീരാത്ത കഥകളിലേയ്ക്ക്
കല്പനകളിലേയ്ക്ക്
എന്റെ സ്വപ്നങ്ങൾ വിലയിട്ടെടുത്ത
അമാവാസിക്കുമപ്പുറം
ഞാനുണരും പ്രഭാതത്തിൻ
നിസ്സംഗതയിൽ
എവിടെയാണാവോ
ചന്ദനം തണുക്കും മനസ്സുമായ്
ഉപദ്വീപിനുൾക്കടലിൽ
എന്റെ ഹൃദ്സ്പന്ദനങ്ങൾ
നക്ഷത്രങ്ങളുടെ കവിതതേടി

യാതയായത്.....

Tuesday, December 4, 2012

 മഴ

എവിടെയോ മാഞ്ഞുതീരാതെ
ജനൽവാതിലരികിൽ നിന്നൂ
ഗ്രഹദോഷങ്ങൾ
പിന്നെയീ മഴവീണുകുളിരും
ഡിസംബറിന്നരികിൽ
ഞാനെഴുതീ മനസ്സിന്റെ
കാവ്യരൂപങ്ങളെ
കനൽതൊട്ടു പണ്ടേ നിറഞ്ഞ
ത്രിനേത്രത്തിലെവിടെയോ
മാഞ്ഞു പുരാണങ്ങൾ
വാതിൽക്കലൊളിപാർത്തിരുന്നൂ
മനുഷ്യദുരാഗ്രഹം
അഴൽതിന്നൊരഴിമുഖമതിനരികിലായെന്റെ
കദനം കടൽത്തീരമെഴുതിമായ്ക്കും
ശംഖിലെവിടെയോ ലോകം തിരിഞ്ഞു
നിഴൽപ്പാടിലെഴുതിയോരാധികൾ
കണ്ടുതീരും ഭൂവിനരികിലിരുന്നു
ഞാനെഴുതിയാകാശത്തിനരികിൽ
നക്ഷത്രങ്ങൾ കാവ്യം രചിച്ചു
മറയിട്ടുനീങ്ങും മനസ്സുകൾ
ഗോപുരപ്പടിയിലായെന്നേയുടച്ചു
വിശ്വാസങ്ങളെഴുതിയും മായ്ച്ചും
ത്രിലോകങ്ങളിൽ നിന്നുമൊഴുകി
പലേ നിറപ്പാത്രങ്ങൾ
പിന്നെയെൻ മനസ്സിലെ സന്ധ്യയിൽ
തിരിവയ്ക്കുവാനാർദ്രമിഴിയിലെ
നക്ഷത്രകാവ്യങ്ങളൊഴുകവേ
മഴയെത്തി വീണ്ടും ഡിസംബറിൽ
ഞാനെന്റെ മൊഴിയിലായ് ചേർത്തു
മഴക്കാലരാഗങ്ങൾ...