Tuesday, December 18, 2012

 നക്ഷത്രങ്ങളുടെ കവിത

പവിഴമല്ലിപ്പൂമരങ്ങൾക്കരികിൽ
പ്രഭാതതമുണരുമ്പോൾ
മുനയൊടിഞ്ഞ തൂലികതുമ്പിൽ
വിതുമ്പിയ അക്ഷരങ്ങളിൽ
നിന്നുണരും കാവ്യഭാവമേ
നക്ഷത്ര സാന്ധ്യാകാശം
കാണാനാകും മുനമ്പിനരികിൽ
മഴക്കാലമൊരുനാളെഴുതി  സൂക്ഷിച്ച
പഴയ കവിതകളിൽ
തീരമുദ്രയേകും വെൺശംഖുകളിൽ,
നീർത്തിയിട്ട കസവുപോലെ
മുന്നിൽ തിളങ്ങും
ശരത്ക്കാലവർണ്ണങ്ങളിൽ
വിരൽതുമ്പിൽ പ്രപഞ്ചം
വിരിയിക്കും വിസ്മയങ്ങളിൽ,
താളിയോലകളിൽ നിന്നുണർന്നുവരും
പ്രാചീനസത്യങ്ങളിൽ,
ഹൃദ്സ്പന്ദനങ്ങളിൽ
വീണ്ടും നിറച്ചാലും
വിദ്യയുടെ പ്രകാശദീപങ്ങൾ
സ്വരങ്ങളിലൂടെ, സായന്തനത്തിലൂടെ
ശരത്ക്കാലമെഴുതുമ്പോൾ
മൺദീപങ്ങളിൽ
അശോകപ്പൂവിൻ വർണ്ണങ്ങൾ
നിറയുമ്പോൾ
നക്ഷത്രങ്ങളുടെ കവിതയിലെ
മനോഹരമാം പ്രകാശത്തിൽ
മനസ്സേ വീണ്ടുമെഴുതിയാലും..

No comments:

Post a Comment