Wednesday, December 12, 2012

ശരത്ക്കാലസന്ധ്യയിൽ

നിഴലിൽ നിന്നുമൊരു മുഖമായ്
അവൻ നീങ്ങിയപ്പോൾ
എനിയ്ക്ക് കാണാനായി
അവനുപേക്ഷിച്ചുപോയ വസ്തുക്കൾ
ചില്ലുകൂട്, ചില്ലുതരികൾ,
ഓർമ്മതുണ്ടുകൾ,
അലോസരത്തിനനുസ്വരങ്ങൾ,
കുറെയേറെ ശിരോപടങ്ങൾ,
സ്നേഹത്തിൻ പിഞ്ഞിക്കീറിയ
അക്ഷരതുണ്ടുകൾ,
മറന്നുതീരേണ്ട വർണ്ണങ്ങൾ,
ത്രിനേത്രത്തിന്റെ ചിത്രങ്ങൾ
പുതിയ വഴിയുടെ പ്രകടനപത്രിക..
കുറേയേറെ മനോവിഷമം
കുറെയേറെ അന്വർഥങ്ങൾ,
അതിലൊന്നും
എനിയ്ക്കാവശ്യമായ
കാവ്യസ്പന്ദങ്ങളുണ്ടായിരുന്നില്ല
അതിനാലവനുപേക്ഷിച്ചുപോയ
അനാവശ്യവസ്ത്ക്കൾക്കരികിൽനിന്നും
ഹൃദ്സ്പന്ദനങ്ങൾ പോലെ
മനോഹരമാം കാവ്യസ്പന്ദങ്ങൾ
തേടി ഞാനൊരു ശരത്ക്കാലസന്ധ്യയിൽ
മുനമ്പിനരികിലൂടെ നക്ഷത്രങ്ങൾ
കവിതയെഴുതുമാകാശവും
കണ്ടു മെല്ലെ നടന്നു.....

No comments:

Post a Comment