Wednesday, December 5, 2012

 നക്ഷത്രങ്ങളുടെ കവിത

ഇടവഴിയും കടന്നാദിതത്വത്തിന്റെ
പടവുകൾ താണ്ടിനടന്നുനീങ്ങും
മനസ്സൊരു നേർത്ത കനവിന്റെ
കാവ്യസ്വപന്ദത്തിലായെഴുതീ
പലേ ദിനമതിലും 

നിറം ചേർത്തൊരഴലും 
ചരിത്രവും മങ്ങിയെന്നാകിലും
നിറുകയിൽ തീതൂവി
നീങ്ങിയോരാധാരശിലകളിൽ
നിന്നുമുതിർന്നൊരക്ഷരങ്ങളിൽ
ഹൃദയം തിരഞ്ഞു ജ്വലിക്കുന്ന
നക്ഷത്ര മിഴിയിലെ കാവ്യം;
മൊഴിക്കുള്ളിലേറിയോരിടവേളകൾ
ഗ്രഹചുറ്റിൽ കടഞ്ഞുതീർന്നൊരു
യുഗം, ചുറ്റും കടപ്പാടുകൾ
തീർത്ത വലയങ്ങൾ
പണ്ടേ പറഞ്ഞുതീർന്നു
മുകിൽക്കഥകൾ;
രുദ്രാക്ഷത്തിലെവിടെയോ
വീണ്ടും ജപം തുടരും വിധിയൊരു
കോണിൽ വീണ്ടും ത്രിദോഷങ്ങൾ
നേദിച്ചു മറയവേ
ഞാനുമുണർന്നു വീണ്ടും
വാനിലൊഴുകിയെൻ നക്ഷത്രകാവ്യങ്ങൾ
പിന്നെയീ വഴിയിലെ പുൽനാമ്പുകൾ
പോലുമറിയാതെയൊഴുകീ ഞാൻ
വീണ്ടും ശരത്ക്കാലഭംഗിയിൽ...

No comments:

Post a Comment