നക്ഷത്രങ്ങളുടെ കവിത....
മൊഴിയിലെയസ്വസ്ഥദിനങ്ങൾ
മായും മിഴിക്കരികിലെ
നക്ഷത്രകാവ്യമേ
വഴിയിലൊരു കുളിരുമായ്
വന്ന മഴതുള്ളികൾ പണ്ടു
കവിത തന്നു വിരൽതുമ്പിലായ്
പിന്നെയെൻ വഴിയിൽ നിഴൽ
തൂവിയോടീ ഗ്രഹങ്ങളാനിഴലിൽ
മറഞ്ഞുപോയെത്രയോ സത്യങ്ങൾ..
പകലുകൾക്കുള്ളിൽ പ്രകാശം
തുടുക്കുന്ന വഴിയിൽ ഞാൻ
സായന്തനത്തിൻ വിളക്കിലായെഴുതീ,
മനസ്സിന്റെ കാവ്യസ്പന്ദങ്ങളിൽ
തിരിയിട്ടുണർന്നു നക്ഷത്രങ്ങളായിരം
ഒടുവിൽ ദിനങ്ങൾതന്നാത്മരോഷം പോലെ
കടലുയർന്നു കല്പതല്പങ്ങളിൽ
പിന്നെയരികിലെ വിശ്വപ്രപഞ്ചവും
ഭൂമിയും അമൃതുതൂവിയെന്റെ
ഹൃദയസ്വരങ്ങളിൽ...
കവിതപോലെത്ര മനോഹരം
ഭൂവിന്റെ ഹരിത താലങ്ങളും
ചന്ദനമരങ്ങളും...
കവിതപോലെത്ര മനോഹരം
നക്ഷത്രമിഴിയിൽ തുടുക്കും
ശരത്ക്കാലവർണ്ണങ്ങൾ
മതിലുകൾക്കുള്ളിൽ മറഞ്ഞുതീരും
മണൽത്തരിപോലെനീങ്ങും
ദിനങ്ങൾ, ഞാനിവിടെയീ
നിഴലുകൾ മാഞ്ഞ ദിനത്തിന്റെ
ചില്ലയിലെഴുതി സൂക്ഷിക്കട്ടെ
നക്ഷത്രകാവ്യങ്ങൾ...
മൊഴിയിലെയസ്വസ്ഥദിനങ്ങൾ
മായും മിഴിക്കരികിലെ
നക്ഷത്രകാവ്യമേ
വഴിയിലൊരു കുളിരുമായ്
വന്ന മഴതുള്ളികൾ പണ്ടു
കവിത തന്നു വിരൽതുമ്പിലായ്
പിന്നെയെൻ വഴിയിൽ നിഴൽ
തൂവിയോടീ ഗ്രഹങ്ങളാനിഴലിൽ
മറഞ്ഞുപോയെത്രയോ സത്യങ്ങൾ..
പകലുകൾക്കുള്ളിൽ പ്രകാശം
തുടുക്കുന്ന വഴിയിൽ ഞാൻ
സായന്തനത്തിൻ വിളക്കിലായെഴുതീ,
മനസ്സിന്റെ കാവ്യസ്പന്ദങ്ങളിൽ
തിരിയിട്ടുണർന്നു നക്ഷത്രങ്ങളായിരം
ഒടുവിൽ ദിനങ്ങൾതന്നാത്മരോഷം പോലെ
കടലുയർന്നു കല്പതല്പങ്ങളിൽ
പിന്നെയരികിലെ വിശ്വപ്രപഞ്ചവും
ഭൂമിയും അമൃതുതൂവിയെന്റെ
ഹൃദയസ്വരങ്ങളിൽ...
കവിതപോലെത്ര മനോഹരം
ഭൂവിന്റെ ഹരിത താലങ്ങളും
ചന്ദനമരങ്ങളും...
കവിതപോലെത്ര മനോഹരം
നക്ഷത്രമിഴിയിൽ തുടുക്കും
ശരത്ക്കാലവർണ്ണങ്ങൾ
മതിലുകൾക്കുള്ളിൽ മറഞ്ഞുതീരും
മണൽത്തരിപോലെനീങ്ങും
ദിനങ്ങൾ, ഞാനിവിടെയീ
നിഴലുകൾ മാഞ്ഞ ദിനത്തിന്റെ
ചില്ലയിലെഴുതി സൂക്ഷിക്കട്ടെ
നക്ഷത്രകാവ്യങ്ങൾ...
No comments:
Post a Comment