Wednesday, December 26, 2012

 മൊഴി

ഒടുവിലിവിടെയമാവാസിയിൽ
കാണുമിരുളിൽ നിന്നെത്ര നടന്നുഞാൻ
പകൽച്ചുരുളുകൾക്കുള്ളിൽ
മറന്നുതീർന്നൊരുശിരോപടവും
പഴേ നൊമ്പരങ്ങളും
നേർത്തുനേർത്തൊടുവിലിന്നീ
കടൽതോണിയിൽ ഞാനെന്റെ
മൊഴിനിറയ്ക്കുന്നു
ഞാനലിയുന്നുമില്ലപൊയ്മുഖമതിൻ
നാട്യത്തിലിനിയെത്ര നാളുകൾ
ഞാൻ കണ്ടതൊക്കെയും
ഒരു സ്വരമതിൽ വീണുമാഞ്ഞുതീരും
നാളിലെഴുതുവാൻ വീണ്ടും
പുനർജനിക്കും വിരൽതുടിയിലീ
ലോകവും, കണ്ടുതീരാത്തൊരീ
കലിയുഗം പോലും കറുപ്പാർന്നതില്ലിന്നീ

വഴിയിലെ പുഴയുടെയുള്ളിലായ്
കണ്ടൊരു തിമിരം,

എഴുതി ഞാനിന്നുവീണ്ടും
പഴേ നോവിന്റെയരികിലായ്
കണ്ടൊരാഘോഷത്തിനരികിലായ്
വരിതെറ്റിവീഴും ദിനങ്ങളിൽ
നിന്നു ഞാനുണരുന്നു വീണ്ടും
പ്രഭാതങ്ങളിൽ...

No comments:

Post a Comment