ശരത്ക്കാലനക്ഷത്രങ്ങളുടെ കവിത
മനസ്സിൽ നിന്നും
പകൽ വിരിഞ്ഞ പ്രഭാതത്തിൽ
ഞാനെഴുതുമ്പോൾ
ആകാശത്തിനരികിൽ
ശരത്ക്കാലം നക്ഷത്രങ്ങളിൽ
കസവുനെയ്യുകയായിരുന്നു.
ആഭരണചെപ്പുകളിൽ
അക്ഷരങ്ങൾ പവിഴമല്ലിപ്പൂക്കൾ
പോലെ നിറയും
ഭൂമിയുടെ മനോഹരമാം
ഉദ്യാനങ്ങളിൽ
കാറ്റുലയുമ്പോൾ
ഋണം തീർത്തുനീങ്ങിയ
വിധിരേഖയിൽ നിന്നടർന്നുവീണ
നീർതുള്ളികൾ തുളസിമുത്തിലുറഞ്ഞ്
വിരൽതുമ്പിൽ ജപം തുടങ്ങിയപ്പോൾ
നക്ഷത്രങ്ങൾ കവിതയെഴുതുകയും
ശരത്ക്കാലമതിൽ കനകധൂളികൾ
തൂവുകയും ചെയ്തു..
മനസ്സിൽ നിന്നും
പകൽ വിരിഞ്ഞ പ്രഭാതത്തിൽ
ഞാനെഴുതുമ്പോൾ
ആകാശത്തിനരികിൽ
ശരത്ക്കാലം നക്ഷത്രങ്ങളിൽ
കസവുനെയ്യുകയായിരുന്നു.
ആഭരണചെപ്പുകളിൽ
അക്ഷരങ്ങൾ പവിഴമല്ലിപ്പൂക്കൾ
പോലെ നിറയും
ഭൂമിയുടെ മനോഹരമാം
ഉദ്യാനങ്ങളിൽ
കാറ്റുലയുമ്പോൾ
ഋണം തീർത്തുനീങ്ങിയ
വിധിരേഖയിൽ നിന്നടർന്നുവീണ
നീർതുള്ളികൾ തുളസിമുത്തിലുറഞ്ഞ്
വിരൽതുമ്പിൽ ജപം തുടങ്ങിയപ്പോൾ
നക്ഷത്രങ്ങൾ കവിതയെഴുതുകയും
ശരത്ക്കാലമതിൽ കനകധൂളികൾ
തൂവുകയും ചെയ്തു..
No comments:
Post a Comment