Thursday, December 6, 2012

ഋണപ്പാടിന്റെ  
പഴയകാലനിഴപ്പൊട്ടുകൾ

എങ്ങനെയെങ്കിലും
പോയകാലമൊന്നു
തീർന്നെങ്കിൽ എന്നാശിച്ചുപോകുന്നു.
അതെങ്ങെനെ
നന്നായി നടന്നുനീങ്ങാനൊന്നും
പുഴയ്ക്കറിയില്ലല്ലോ
അരികിലുള്ളതിനെയൊക്കെ
ഒഴുക്കി നാശമാക്കി
നടന്നാലല്ലേയതിനു
സുഖമുണ്ടാവൂ
നിധിശേഖരങ്ങളടക്കി
ശാന്തമായുറങ്ങാനൊരുങ്ങിയ
സമുദ്രത്തിനരികിലെത്തി
ഒഴുകിയ വഴിയിലെവിടെയോ
കയത്തിലൊതുക്കിയ
കല്ലുകൾ, ചില്ലകൾ
ഇവയൊക്കെയുമായ്
സമുദ്രത്തോടൊരു യുദ്ധം..
വേണ്ട വേണ്ട എന്ന്
സമുദ്രം പലേവട്ടം പറഞ്ഞു
എന്നിട്ടുമൊഴുകിയൊഴുകി
തലതെറ്റിയൊടുവിൽ
കണ്ടുതീർന്ന ദിക്കിന്റെ
ഉപസംഗ്രഹം..

സ്വരങ്ങളേ!!
എനിക്കെന്റെ
പഴയ ഗാനങ്ങൾ പ്രിയം
ഭൂമിഗീതങ്ങൾ പ്രിയം
പുഴയ്ക്കറിയാനൊരിക്കലുമാവാത്ത

മുനമ്പിൻ തീരങ്ങൾ പ്രിയം..

ന്നെയിന്തിനീയുഗങ്ങൾ
പ്രകോപനത്തിനഗ്നിതൂവി
രോഷപ്പെടുത്തുന്നു.
ഋണപ്പാടിന്റെ
പഴയകാലനിഴൽപ്പൊട്ടുകൾ
മാഞ്ഞുതീരാത്തതെന്തേ??





No comments:

Post a Comment