Monday, December 10, 2012

നക്ഷത്രങ്ങളുടെ കവിത

വർഷങ്ങൾക്ക് മുൻപൊരു
ശരത്ക്കാലസന്ധ്യയിൽ
പ്രകാശഭരിതമാം
എന്റെ മൺദീപങ്ങൾ
ശിരോപടങ്ങളും
നിഴലുകളും ചേർന്നുടച്ചു
ദീപങ്ങളിൽ

എന്റെ ഹൃദ്സ്പന്ദങ്ങളുണ്ടായിരുന്നു
എന്റെ കാവ്യസ്പന്ദങ്ങളുണ്ടായിരുന്നു..

ഋതുഭേദങ്ങൾക്കരികിൽ
വർണ്ണവിന്യാസങ്ങൾക്കരികിൽ
ശിരോപടങ്ങൾ മുഖങ്ങളാവുകയും
നിഴൽപ്പൊട്ടുകൾ
വർത്തമാനത്തിൻ അച്ചടിമഷിയിൽ
തുളുമ്പിവീഴുകയുമുണ്ടായി...
 

വീണ്ടും ഞാൻ സന്ധ്യാദീപങ്ങൾ
തെളിയിച്ചു
കാലത്തിനും,
ശിരോപടങ്ങൾക്കുമുടയ്ക്കാനാവാത്ത
ആകാശനക്ഷത്രങ്ങളിൽ..


No comments:

Post a Comment