Thursday, August 2, 2012

ഒലിവിലകൾ കരിയും നേരം

ഒളിമ്പിക് ഗ്രാമമേ
മഴതൂവിയ പുൽനാമ്പുകളിൽ
ദുരാശയുടെ
കടവാവലുകൾ
കാർന്നുതിന്ന നമ്മുടെ
ത്രിവർണ്ണം കണ്ടാലും

ഒലിവിലകളേ കണ്ടാലും
അശാന്തിയിൽ
നിന്നും പ്രശാന്തിയിലേയ്ക്കുള്ള
തീർഥയാത്രയിൽ
സൂക്ഷിക്കാനായ്
ഉപദ്വീപിൻ പ്രതീക്ഷയുടെ
വെങ്കലപ്പതക്കം

ആകാശത്തിനിനിയുമുടഞ്ഞു
തീരാത്തൊരു ശാന്തിനികേതനത്തിൽ
എഴുതാനിരിക്കും
ഹൃദ്സ്പന്ദനങ്ങളേ

ഒലിവിലകൾ കരിഞ്ഞുവീണ
ദിനങ്ങളിലും
മുന്നിലൊഴുകിയ സമുദ്രത്തിൻ
സങ്കല്പങ്ങളിൽ
മഴതൂവും കാവ്യസ്വരങ്ങൾ
കണ്ടുണർന്നാലും

No comments:

Post a Comment