നക്ഷത്രങ്ങളുടെ കവിത
വഴി നടന്നൊടുവിലെത്തിയ
ഹരിതാഭമാം വിപിനമേ
അരികിലെ പർണ്ണശാലയിൽ
നക്ഷത്രങ്ങൾ കവിതയെഴുതുന്നതു
കണ്ടാലും
ശ്രവണമധുരമാം
സുപ്രഭാതഗാനത്തിലുണരും
പ്രപഞ്ചമേ
നക്ഷത്രങ്ങളുറങ്ങുന്നതിൻ
മുൻപേയെഴുതിയ
ഭൂകാവ്യങ്ങൾ കണ്ടാലും
എഴുതിതീരാതെയെൻ
വിരൽതുമ്പിലുണരും
ഹൃദ്സ്പന്ദനങ്ങളേ
നക്ഷത്രദീപങ്ങൾ തെളിയും
സന്ധ്യവരേയ്ക്കും
എന്റെയീ സമുദ്രതീരത്തിരുന്നാലും
മുൻപേ നടന്ന നിമിഷങ്ങളേ
മഴ പെയ്തു തെളിയുമാകാശത്തിൽ
നക്ഷത്രവിളക്കിലെണ്ണ നിറയുമ്പോൾ
ശരത്ക്കാലം സൂക്ഷിക്കും
സ്വർണ്ണരേണുക്കളാൽ
ഒരു വിളക്കുതെളിച്ചാലും
നക്ഷത്രങ്ങൾ കവിതയെഴുതട്ടെ
വഴി നടന്നൊടുവിലെത്തിയ
ഹരിതാഭമാം വിപിനമേ
അരികിലെ പർണ്ണശാലയിൽ
നക്ഷത്രങ്ങൾ കവിതയെഴുതുന്നതു
കണ്ടാലും
ശ്രവണമധുരമാം
സുപ്രഭാതഗാനത്തിലുണരും
പ്രപഞ്ചമേ
നക്ഷത്രങ്ങളുറങ്ങുന്നതിൻ
മുൻപേയെഴുതിയ
ഭൂകാവ്യങ്ങൾ കണ്ടാലും
എഴുതിതീരാതെയെൻ
വിരൽതുമ്പിലുണരും
ഹൃദ്സ്പന്ദനങ്ങളേ
നക്ഷത്രദീപങ്ങൾ തെളിയും
സന്ധ്യവരേയ്ക്കും
എന്റെയീ സമുദ്രതീരത്തിരുന്നാലും
മുൻപേ നടന്ന നിമിഷങ്ങളേ
മഴ പെയ്തു തെളിയുമാകാശത്തിൽ
നക്ഷത്രവിളക്കിലെണ്ണ നിറയുമ്പോൾ
ശരത്ക്കാലം സൂക്ഷിക്കും
സ്വർണ്ണരേണുക്കളാൽ
ഒരു വിളക്കുതെളിച്ചാലും
നക്ഷത്രങ്ങൾ കവിതയെഴുതട്ടെ
No comments:
Post a Comment