Thursday, September 1, 2011

മഴ തീർഥം തൂവിയ പുലരിയിൽ
മഴ തീർഥം തൂവിയ പുലരിയിൽ
പ്രദീപ്തമാമൊരുണർവിൽ
വിരലിലൊഴുകുന്നു
ഒരു കടൽ.....
ഉറഞ്ഞ മഴമേഘങ്ങളിൽ
നിന്നൊഴുകും മഴതുള്ളികളിലലിഞ്ഞ് 
മുന്നിലേയ്ക്കണയും
വർത്തമാനകാലം...
പെയ്തുമായുന്നുവോ
ഒഴുക്കിന്നോളങ്ങളിൽ
തപമാർന്ന
നിശ്ചലമാമാനിശ്ചലത്വം
മുന്നേറ്റങ്ങളുടെയുടഞ്ഞ
സ്ഫടികതുണ്ടുകളിൽ,
ആരൂഢശിലയിൽ
സത്യാന്വേഷണകഥയിലെ
അർദ്ധവിരാമങ്ങൾ..
ഉടക്കിവലിക്കുമുൾബോധങ്ങളിൽ
ഉറഞ്ഞ മഞ്ഞുപോൽ,
തണുപ്പാർന്ന പ്രഭാതം പോൽ
ഒരു കവിത..
ഒരു മഴനീർക്കണം..


No comments:

Post a Comment