പ്രപഞ്ചത്തിനവകാശികളെന്നപോൽ
ഒരുവരിക്കവിതതേടിയ
ഹൃദയമിന്നൊരു മഷിക്കൂടിൽ..
സംവൽസരങ്ങളുടെ
പിന്നണിയിൽ
നിന്നടർത്തിയൊരിതളിൽ
ഗ്രഹക്കുടുക്കുകൾ
എഴുതിയിടുന്നു
പലതും...
കൂടുതെറ്റിപ്പറക്കും
മേഘങ്ങൾ തൂത്തുമായ്ക്കും
അശോകപ്പൂവിതളിൽ
വിരിയും സന്ധ്യ...
നിറയെപ്പെരുക്കും
ധാന്യമണിപോൽ
മുന്നിൽ തട്ടിതൂവും
അതിഭാവതീവ്രത..
മുന്നിലേയ്ക്ക് വയ്ക്കും
കാൽപ്പദങ്ങളിലുരസും
മുൾപ്പാടുകൾ....
പ്രപഞ്ചത്തിനവകാശികളെന്നപോൽ
ചുറ്റിലും ചങ്ങലയുമായ്
നീങ്ങുമധോലോകമനസ്സുകൾ..
അറിഞ്ഞാലും
എഴുതാനുമെഴുതിനിറയ്ക്കാനുമൊരു
വെൺചുമരെനിക്കുമിരിക്കട്ടെ...
അതുതടയാൻ
നീ ശ്രമപ്പെടുന്നതെന്തിനായ്....
No comments:
Post a Comment