അദൃശ്യമുദ്രകൾ
ചക്രവാളം നക്ഷത്രങ്ങളാൽ
ചുറ്റുവിളക്കണിയിക്കും
കടലിനരികിലെ
പ്രദീപ്തമാം സന്ധ്യയ്ക്കന്തിനൊരു
മന്ദഹസിക്കും മുഖാവരണം....
ഹൃദയം സൂക്ഷിക്കും
ശുദ്ധമാം കാവ്യഭാവത്തിനാവശ്യമോ
ആഭരണങ്ങളുടെ തിളങ്ങും ചെപ്പുകൾ?
സുവ്യക്തമാം ദുർഗ്രാഹ്യതയുടെ
ദർപ്പണങ്ങളിലൊളിപാർത്തിരുന്ന
ഒരു മുഖപടം പടിയിറങ്ങിയപ്പോൾ
പടിവാതിലിൽ കാണാനായി
കൃഷ്ണപക്ഷപൂവിതളുകൾ.....
പ്രദോക്ഷങ്ങളാരതിയുഴിയുമ്പോൾ
വിഷാദമുറഞ്ഞ വില്വപത്രങ്ങൾ
സന്ധ്യയിൽശിവരുദ്രാക്ഷങ്ങളിലെഴുതി
ആദിമൂലത്തിനദൃശ്യമുദ്രകൾ....
No comments:
Post a Comment