ഋതുക്കൾ കഥയേറെയെഴുതിയിരിക്കുന്നു
ചില്ലെഴുത്തിലുറങ്ങിയിരിക്കുന്നു
ഒരു വ്യസനം....
രണ്ടായിയുടഞ്ഞ
ഭൂമിയുടെയേതു
മൺതരിയിലാവും
ഒരു കടലുണർന്നത്
ഋതുക്കൾ കഥയേറെയെഴുതിയിരിക്കുന്നു
കൂടുകളിലൊളിപാർക്കും
അതീവസങ്കീർണമാം
നൂലിഴകളിലൊരു
മുത്തുമണിപോൽ
തിരിയും ഗ്രഹപ്പകർച്ചകൾ....
മഴക്കാലമെഴുതിയിടുന്നുവോ
ലോകഭൂപടരേഖയിൽ കുരുങ്ങും
വിഭജനദൈർഘ്യം.....
ആകാശത്തിനെഴുതാപ്പുറങ്ങളിൽ
എണ്ണിയാലവസാനിക്കാത്ത
നക്ഷത്രങ്ങൾ...
തിരയിലൊഴുകിയൊഴുകി
തീരത്തിൻ ജപമാലയിൽ
സഹസ്രനാമസങ്കീർത്തനമാലപിക്കും
ശംഖുകൾ..
അതിനരികിൽ വർത്തമാനകാലം
തട്ടിതൂവും
സ്മാരകമൺതരികൾ...
സ്മൃതിയിലെ വിസ്മൃതി...
Nannayittundu.Kavithakal eniyum pratheekshikkunnu...Nannayittundu.Kavithakal eniyum pratheekshikkunnu...
ReplyDelete