മുദ്ര
ചലനാത്മകമീയോരോ
നിമിഷവും
വ്യവസ്ഥാതീതമാമൊരു
മുദ്ര.....
അകലെ
അനന്തതയിൽ തൊട്ടെഴുതും
ആകാശം..
മനോഹരമീ സംഗീതാത്മകമാം
പ്രഭാതം...
രേഖാങ്കിതം
നിർവചനങ്ങൾ..
ദേശങ്ങളെഴുതും കഥയിൽ
മഴതണുപ്പാർന്ന കനൽ
നെടും പുരതൂണുകളിലെ
നിറം മങ്ങിയ
രൂപശില്പങ്ങളിൽ
ഭൂതകാലത്തിനെഴുത്തുപാടുകൾ
മഴയിൽ കുതിർന്ന
സമുദ്രത്തിലൂടെ നടന്നുനീങ്ങും
എതിർശേഷിപ്പുകൾ
കൈയിലേറ്റിയ സമുദ്രജലത്തിൽ
ഒരു കടൽചിപ്പി..
മിഴിയിലൊഴുകിയ സമുദ്രത്തിൻ
സ്മൃതിമുദ്ര...
No comments:
Post a Comment