Tuesday, March 15, 2011

പുരാവൃത്തം

പുരാവൃത്തങ്ങളിൽ
പഴയ ആവർത്തനങ്ങൾ
പനയോലകളിൽ കോറിയിട്ട
ലിപികൾ പോലെ
എത്രയേറെയറിവൊഴുകിലും
എത്രയേറെ ഭൂഖണ്ഡങ്ങളിലൂടെ
നടന്നു നീങ്ങിലും
വെളിച്ചത്തിന്റെയൊരു
നറുംതരിയില്ലാതെയിരുട്ടിലൊഴുകും
ചില യുഗഭാവങ്ങൾ
അതിനിടയിലൊഴുകിപ്പോകും
പ്രതിബിംബങ്ങൾ
പ്രകീർത്തനങ്ങളുടെ
നാലടുപ്പിൽ പുകതേടുന്നതാരോ.
പുകഞ്ഞതെല്ലെം വീണ്ടും
പുകച്ചു ചായം പൂശുന്നു മിഥ്യ..
നടന്നുനിങ്ങുമ്പോൾ
ആവണിപ്പലകയിലിരുന്നെഴുതിയ
ആദ്യാക്ഷരങ്ങൾ മാത്രം
വിട്ടുപിരിയാതെ കൂട്ടിരുന്നു
അതിനരികിലൊഴുകിയുയർന്നതൊരു
കടൽ..
മുന്നിൽ പുരാവൃത്തിന്റെയാവർത്തനങ്ങൾ
കൽപ്പെട്ടി തുറന്നുവരുന്നു...

1 comment:

  1. നാലടുപ്പിൽ പുകതേടുന്നതാരോ.
    പുകഞ്ഞതെല്ലെം വീണ്ടും
    പുകച്ചു ചായം പൂശുന്നു മിഥ്യ..
    നടന്നുനിങ്ങുമ്പോൾ
    ആവണിപ്പലകയിലിരുന്നെഴുതിയ
    ആദ്യാക്ഷരങ്ങൾ മാത്രം
    വിട്ടുപിരിയാതെ കൂട്ടിരുന്നു
    അതിനരികിലൊഴുകിയുയർന്നതൊരു
    കടൽ..

    എത്ര അഴകുള്ള വരികൾ , ആഴമുള്ള വരികൾ, അർഥവ്യാപ്തിയുള്ള വരികൾ.

    ReplyDelete