Saturday, October 1, 2011


സ്മൃതി
നീർത്തിയിട്ടോരുപുൽപ്പായകളിൽ
നിന്നുമേറ്റുനടന്ന കൽഗോപുരക്കെട്ടുകൾ
മേലോടുകൾമാറ്റിവിണ്ണിലെക്കോട്ടയിൽ
കോറിവരച്ചുത്രികോണങ്ങളായിരം
ഭൂവാതിലിൻ പുറംതിണ്ണയിൽ
കാവലായായിരം കാലം 
തിരിപുകച്ചോടിയോരാവിവണ്ടിയ്ക്കുള്ളിലേറി-
യോരാഴമില്ലാത്തകയങ്ങളിൽ നിന്നുമോ
വേരുകളില്ലാത്ത വൃക്ഷങ്ങൾ വീണതും
ഭൂപാളമൊന്നായ് സ്വരം തെറ്റിവീണതും..
ഏതുജന്മത്തിന്റെ തോണിയിൽ
നിന്നുമാണീഗ്രഹക്കണ്ണുകൾ
ഭൂരേഖ മായ്ച്ചതുമീറനണിഞ്ഞ
പ്രഭാതങ്ങളെ കരിപ്പാടിൽ
തുടച്ചങ്ങതൊക്കിയതും
പലേ കാലമായ് ചങ്ങലതുമ്പിൽ
കുരുങ്ങുന്ന പൂവുകൾക്കെല്ലാമൊരേവിധിയെങ്കിലും
ഭൂഹൃദയ സ്പന്ദരേഖ ശരതക്കാലഗാനങ്ങളിൽ
തിരിവച്ചങ്ങണരുന്നു..
കാണുവാനെന്നുമീ വെൺശംഖിനുള്ളിലായ്
കാലം ചുരുക്കാതെയേറുന്നുവോ കടൽ...

No comments:

Post a Comment