മൊഴി
വഴിയിലെവിടെയോ
ഗതിതെറ്റിനിൽക്കുന്നൊരാ
നിഴലുകൾക്കെത്രയോ
മൂടുവസ്ത്രങ്ങളാ; പടികളിൽ
നിന്നും നടന്നകന്നോരെന്റ
ഹൃദയതുടിപ്പിലോ
കവിതകൾ,
കാലത്തിനിരുകൈയിലും
നിറഞ്ഞൊഴുകുന്നതൊരുതിരയതിനുള്ളിലോ
മണൽതുണ്ടുകൾ
കാണുന്നതുപവാസമല്ലൊരാ
യുഗമേറ്റിനിൽക്കുന്ന
ചെറിയവിളക്കുകൾ,
കാർത്തികദീപങ്ങൾ
മുകളിലോ സൂര്യനെണ്ണിക്കൂട്ടിവയ്ക്കുന്നു
തിരകളൊഴുക്കിയ പൊൻ നാണ്യശേഖരം
പലതിന്റെയുള്ളിലും പാഴായീവീണോരു
പുതിയകാലത്തിന്റെ പുസ്തകക്കൂട്ടവും
ഇടയിലെ വെയിലോ ശരത്ക്കാലമാക്കുന്നു
ഉണരുമെൻ ഭൂമിതന്നേകകാവ്യങ്ങളെ
അരികിലെ ഭിത്തികൾ വീണ്ടും നിറയ്ക്കുന്ന
നിഴലുകൾക്കുള്ളിലായ് മായുന്ന
സൂര്യന്റെ വഴികളിൽ
നിന്നുമകന്നെത്രപോയ് ഭൂമി!!!!
No comments:
Post a Comment