Tuesday, June 1, 2010

ഒരു പൂവായ് വിരിഞ്ഞ
വസന്തഋതുവിലൂടെ
വൈശാഖം നടന്നുനീങ്ങുമ്പോൾ
മുഖപടമഴിഞ്ഞ കാർമേഘങ്ങൾ
മഴയായി ഭൂമിയിലൊഴുകുമ്പോൾ
മഴത്തുള്ളികളിൽ ശ്രുതിയിട്ട്
ആകാശഗോപുരത്തിനരികിൽ
കടന്നു പോയ കാലത്തിന്റെ
കനൽത്തീയിലുരുകാത്ത
ഒരു കാവ്യം
സ്വർഗവാതിൽ തുറന്നുവന്നു
ഭൂമിയെയുണർത്തി.

No comments:

Post a Comment