നടന്നു നീങ്ങിയ ദിനരാത്രങ്ങളിലൂടെ
മാഞ്ഞുപോയ സംവൽസരങ്ങളുടെ
ചരിത്രമുറങ്ങുന്നലഘുലേഖകൾ
മലനിരയോളമുയരമുള്ള
സ്മാരകമന്ദിരത്തിലെ
ചില്ലുകൂടിനുള്ളിലുറങ്ങുമ്പോൾ
ഗുഹാമൗനങ്ങളിലൊതുങ്ങാനാവാതെ കാലം
ഒരു കടലാസ്സ് താളിൽ
അന്തരാത്മാവിന്റെ വാക്കുകൾ
എഴുതിക്കൊണ്ടേയിരുന്നു
തൂവൽസപർശത്തിലുണർന്ന
ആ വാക്കുകളിൽ സമുദ്രമൊഴുകി
ആ വാക്കുകളുടെ അർഥം തേടിതേടി
സൂര്യൻ രാപ്പകലുകൾ മറന്ന്
സൗരയൂഥത്തിൽ നിശ്ചലം നിന്നു
No comments:
Post a Comment