ഹമ്പി
സപ്തസ്വരമണ്ഡപത്തിൽ ഞാനിരുന്നു കൽസ്തൂപങ്ങൾക്കരികിൽശരത്ക്കാലനിറവിൽ സായാഹ്നത്തിൻ
ശാന്തമാം നിയോഗത്തിൽ
അരികിലൊഴുകി സ്വരരാഗമായ് തുംഗഭദ്ര
അകലെ കണ്ടു പുഷ്ക്കരണി
രംഗദ്വാരമതിലൂടൊരു കാതം
പിന്നോട്ടു നടക്കുമ്പോൾ
കണ്ടു ഞാൻ കൽത്തേരുകൾ
ദക്ഷിണോന്നതിയുടെ
ചിത്രങ്ങൾ വരയ്ക്കുന്ന
സാമ്രാജ്യപ്പെരുമകൾ
ഭദ്രയിൽ മുങ്ങിക്കുളിച്ചെത്തുന്ന
കാറ്റിൽവില്വപത്രങ്ങളർച്ചിക്കുന്ന
തുംഗയും മുന്നിൽ സന്ധ്യാവിളക്കിൽ
മുദ്രാങ്കിതമെഴുതും ശിലാരൂപഭംഗിയും
കൃഷ്ണപ്രേമമുറങ്ങും വൃന്ദാവനഭംഗിപോൽ
നൂറ്റാണ്ടുകളുണർത്തും സ്വപ്നങ്ങളും
നനുത്ത നിലാവിന്റെ സംഗീതമുണരുന്ന
ശരത്ക്കാലത്തിൻ നിറമൊഴുകും
സപ്തസ്വരമുണരുമരങ്ങിലെ
ചിത്രമണ്ഡപത്തിലായ്
സ്വരങ്ങൾ തേടി ഞാനുമിരുന്നുനൂറ്റാണ്ടുകളൊഴുകി മുന്നിൽ
ഭദ്രാനദിതന്നോളങ്ങളായ്..സ്വരങ്ങൾ തേടി
No comments:
Post a Comment