ഒരോ ദിവസവും വിരിയുന്ന
പൂവുകളുടെ അനുസ്മരണം പോലെ
ദിനാന്ത്യക്കുറിപ്പുകളിൽ
നിറയ്ക്കേണ്ട ഓർമത്തെറ്റുകളുടെ
അവലോകനമെഴുതുന്ന
മുഖാവരണമായിരുന്നില്ല സമുദ്രം
കൈക്കുടന്നയിലൊതുക്കാവുന്ന
മഷിത്തുള്ളികളിലൂടെ
അസ്വാതന്ത്രത്തിന്റെ
ആരോഹണാവരണങ്ങളിലിടറി
പല മുഖാവരണങ്ങളും
യാത്രപറഞ്ഞു പോകുമ്പോൾ
ഭൂമി ചന്ദനസുഗന്ധമൊഴുകുന്ന
സോപാനത്തിൽ വിശുദ്ധിയുടെ
കർപ്പൂരാരതിയുമായ്
ഉണർത്തുപാട്ടിന്റെ ശംഖൊലി
കേട്ടുണർന്നു.
മനസ്സു പറഞ്ഞു കുറെ നല്ല കവിതകൾ വായിക്കണം..
ReplyDeleteതിരഞ്ഞ് നടന്നപ്പോൾ കണ്ടത് ഈ ബ്ലോഗ്ഗ്...വെറുതയായില്ലാ ഈ വരവ്. എല്ലാം വായിച്ചു. ഒത്തിരി ഒത്തിരി നന്നായിരിക്കുന്നു. ആശം സകൾ