Tuesday, June 22, 2010

എവിടെയോ ഒരു അനുസ്വരം
ജന്യരാഗങ്ങളിൽ നിന്നുണർന്ന്
സമുദ്രസംഗീതമാവുമ്പോൾ
പഴമയുടെ കൽപ്പെട്ടിയിലെ
ചെമ്പകസുഗന്ധത്തിലുറങ്ങിയ
കാലത്തിന്റെതാളിയോലകളിൽ നിന്നും
നടന്നുനീങ്ങിയ ഓർമ്മകൾ
നേർത്ത ഒരു സ്വപ്നത്തിന്റെ
സമന്വയതീരത്തിൽ
സപ്തസ്വരങ്ങളുമായ്
മഴക്കാലമേകിയ തളിർനാമ്പുകളിൽ
പൂക്കാലം വിടരുന്നത് കണ്ട്
സമുദ്രം സാധകം ചെയ്യുന്ന
തീരമണലിൽ പുനർജനിയുടെ
നവരാഗമാലികയായുണർന്നു......

1 comment:

  1. ആ രാഗമാലികയുടെ ഉച്ചസ്ഥായി
    അനുരാഗത്തിന്‍റെ ശുദ്ധ സ്വരം

    ReplyDelete