കാലം അശ്വത്വവൃക്ഷശിഖരങ്ങളായ്
മുന്നിൽ വളർന്നുവലുതാകുമ്പോൾ
പിന്നിൽ മാഞ്ഞു പോയ
പകലിന്റെയരികിൽ
രാത്രിയുണർന്നപ്പോൾ
ആകാശത്തിൽ മിന്നിയാളി
ഇടിമുഴക്കത്തിനകമ്പടിയുമായ്
മഴയുമെത്തി
കാലം യാത്രയിലെവിടെയോ
മറന്നുവച്ച മുത്തുചിപ്പികളിൽ
കടലിന്റെ ആരവമുണരുമ്പോൾ
മഴ അശ്വത്വവൃക്ഷശിഖരങ്ങളിൽ
ആദിമധ്യാന്തപൊരുൾ തേടി
ആലിലയിൽ അനന്തശയനം കണ്ട്
കടലിലേയ്ക്കൊഴുകി
No comments:
Post a Comment