Saturday, June 5, 2010

എഴുതാനിരിയ്ക്കുമ്പോളരികിൽ
നിലാവിന്റെ സ്വരങ്ങൾ
കാതിൽ വന്നുപറഞ്ഞു സ്വകാര്യമായ്
ഇരുളിൽ വിരിയുന്ന പൂക്കളിൽ
സ്വർണമുരുകും നക്ഷത്രങ്ങൾക്കുള്ളിൽ
ധനുമാസമുണർന്നു വരും വ്രതശുദ്ധിയിൽ
മലനിരകൾമറയുമാ ചക്രവാളത്തിൽ
കടൽത്തുടിയിൽ
ആകാശത്തിനനന്തവിതാനിയിൽ
ഓർമിയ്ക്കാനീഭൂമിയിൽ
ശുദ്ധസംഗീതം പോലെയീനിലാവൊരു
സ്വപ്നസ്വരമായുണരുമ്പോൾ
എഴുതാൻ വിരൽതുമ്പിൽ വാക്കുകൾ തേടി
ശൂന്യഗ്രഹങ്ങൾക്കരികിലേയ്ക്ക്ന്തിനീ
മഹായാനം...

No comments:

Post a Comment