പാതയോരത്തെ വാകപൂമരങ്ങളിലെ
പൂക്കളിൽ മഴ വീഴുന്നതു കാണാൻ
തുറന്നിട്ട ജാലകത്തിനരികിൽ
വന്നിരുന്ന കുഞ്ഞാറ്റക്കിളികൾ
ഓലഞാലിപ്പക്ഷികൾ കൂടുകൂട്ടിയ
അശോകപൂമരത്തിലേയ്ക്ക്
പറന്നകലുമ്പോൾ
ചെമ്മൺ പാതയ്ക്കപ്പുറം
നടന്നു നീങ്ങിയ സമയം
മഴക്കാലമേഘങ്ങൾക്കിടയിൽ
ഉദിയ്ക്കാൻ മറന്ന സൂര്യന്റെ
അശ്വരഥങ്ങൾക്കരികിൽ കാവൽ നിന്നു
ഒടുവിൽ എവിടെയൊ മറന്ന
നിമിഷങ്ങളുടെ യവനിക നീക്കി
പുറത്തേയ്ക്ക് വന്ന
കാലത്തിന്റെ കൈയിൽ
വിടരാൻ മറന്നകുറെ പൂക്കളുടെ
ആത്മകഥയുണ്ടായിരുന്നു
No comments:
Post a Comment