Saturday, June 19, 2010

അറിവു തേടിപ്പോയ മനസ്സിൽ
അശാന്തിയുടെ തരംഗങ്ങളുണർത്തിയ
ഒരു ലോകം ഒരു ചെറിയ മണൽത്തരിയായ്
നീ എന്റെ കൈയിലേയ്ക്ക് വച്ചു നീട്ടി
ഓരോ മണൽത്തരിയിലും വിവേകശൂന്യതയുടെ
ഭാഷയെഴുതിയ കാലത്തിന്റെ ഒരു മുഖം
നിഴൽപ്പാട് പോലെ പിൻതുടരുമ്പോഴും
ഞാൻ കേട്ടു മുളം തണ്ടിന്റെ സുഷിരങ്ങളിൽ
നിന്നുണർന്ന രാഗമാലിക
വേനലിൽ ഉറവ വറ്റിയ മലഞ്ചെരിവുകളിൽ
മഴ അരുവിയായൊഴുകിയപ്പോൾ
എഴുതിയൊതുക്കാനാവാത്ത വാക്കുകൾ
നിഴൽപ്പാടുകൾ മാഞ്ഞ മഴ വീണ ഭൂമിയിൽ
പാരിജാതപൂക്കളുമായ്
പ്രഭാതപൂജാമന്ത്രത്തിലുണർന്നു.

1 comment:

  1. മഴ നനഞ്ഞു നനഞ്ഞു കിടക്കുമാ മുരളിക
    തഴുകിയ വിരലുകളെയെന്തേ തേടാത്തേ ?

    ReplyDelete