ആരോ എഴുതി നിറയ്ക്കുന്ന
അലങ്കോലപ്പെട്ട കഥയുമായ്
നിശ്ചലം നിൽക്കുന്ന
പൊയ്കയിൽ നിന്നകന്ന്
ശരത്കാലമേകിയ
നിറങ്ങളുടെ ഭംഗിയിൽ
വിടരുന്ന പൂക്കളുമായ്
കടൽത്തീരത്തേയ്ക്കൊഴുകിയ
അമൃതവാഹിനിയായ
സംഗീതം അറിയാതെ
അസ്തമയമേകിയ
ആത്മസംഘർഷത്തിൽ
സൂര്യൻ കത്തിയെരിയുമ്പോൾ
തൂവൽചിറകിലേറി
ആകാശഗോപുരത്തിലേയ്ക്ക്
യാത്ര ചെയ്യുന്ന സ്വപ്നങ്ങളെ
കൈയിലേറ്റിയ ചക്രവാളം
കടലിനോട് സ്വകാര്യം പറഞ്ഞു
ശരത്കാലത്തിന്റെ നിറങ്ങൾക്കെന്തുഭംഗി
No comments:
Post a Comment